ChuttuvattomThodupuzha

മാനസികാരോഗ്യ ക്ലാസും നേത്രപരിശോധന ക്യാമ്പും നടത്തി

തൊടുപുഴ: ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാവകുപ്പിന്റേയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ മാനസികാരോഗ്യ ക്ലാസും നേത്രപരിശോധന ക്യാമ്പും നടത്തി. തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ ബോധവത്കരണ ക്ലാസിന്റെയും നാഷണൽ ആയുഷ് മിഷൻ പ്രോഗ്രാം മാനേജർ ഡോ.നൗഷാദ് എം.എസ് നേത്ര പരിശോധനാ ക്യാമ്പിന്റെയും ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജെയ്‌നി പി യുടെ അധ്യക്ഷത വഹിച്ചു.

തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കായി സ്‌ട്രെസ് മാനേജ്‌മെന്റ് എന്ന വിഷയത്തെ അധികരിച്ച് ജില്ലാ ആയുർവേദ ആശുപത്രി മാനസികരോഗ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. ജയകൃഷ്ണൻ എസ് ക്ലാസ് നയിച്ചു. നേത്രരോഗ ചികിത്സാ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. ആതിര ശശി നേത്ര പരിശോധനാ മെഡിക്കൽ ക്യാമ്പും നടത്തി. ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. മിനി ബി.എസ് , ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജോർജ് മാത്യൂ എന്നിവർ യോഗത്തിൽ പങ്കെടുത്തു.സ്‌റേറഷൻ ഹൗസ് ഓഫീസർ സുമേഷ് സുധാകരൻ, സ്റ്റേഷൻ റൈറ്റർ ബൈജു എന്നിവർ പ്രസം​ഗിച്ചു.ക്ലാസിലും മെഡിക്കൽ ക്യാമ്പിലുമായി അറുപതോളം പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!