ChuttuvattomThodupuzha

തിരഞ്ഞെടുപ്പിനെ തുടർന്ന് പോളിടെക്നിക്ക് കോളേജിൽ സംഘർഷം

മുട്ടം: മുട്ടം പോളിടെക്നിക്ക് കോളേജിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ  വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.എസ് എഫ് ഐയും സ്വതന്ത്ര വിദ്യാർത്ഥി യൂണിയനും തമ്മിൽ നടന്ന മത്സരത്തിൽ സ്വതന്ത്ര വിദ്യാർത്ഥി യൂണിയനാണ് എല്ലാ സീറ്റിലും വിജയിച്ചത്. 7 സീറ്റിലേക്കാണ് മത്സരം  നടന്നത്.മെക്കാനിക്കൽ മൂന്നാം വർഷ വിദ്യാർത്ഥിയായ മിഥുൻ  എസ് എഫ് ഐക്ക് എതിരായി പ്രവർത്തിച്ചു എന്നാരോപിച്ച് എസ് എഫ് ഐ പ്രവർത്തകർ മിഥുനെ മർദ്ധിക്കുകയും ഇതേ തുടർന്നാണ് സംഘർഷം ഉണ്ടായതെന്നും പറയുന്നു.ഫല പ്രഖ്യാപനം കഴിഞ്ഞ് കോളേജിന് പുറത്ത് വഴിയിലാണ് സംഘർഷമുണ്ടായത്.പരിക്ക് സംഭവിച്ച മിഥുനെ തൊടുപുഴയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇത് സംബന്ധിച്ച് മുട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.തിരഞ്ഞെടുപ്പിൽ സംഘർഷമുണ്ടാകാൻ  സാധ്യതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് മുട്ടം,കരിമണ്ണൂർ, കാഞ്ഞാർ, തൊടുപുഴ, കുളമാവ് സ്റ്റേഷനുകളിലെ വൻ പൊലീസ് സേന ഇന്നലെ രാവിലെ മുതൽ കോളേജ് ക്യാമ്പസിൽ നിലയുറപ്പിച്ചിരുന്നു.സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കരിമണ്ണൂർ സ്പെഷ്യൽ തഹസീൽദാർ സിബി ജേക്കബിനെ എക്‌സിക്കുട്ടീവ് മജിസ്‌ട്രേറ്റായി നിയോഗിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം വീടുകളിലേക്ക് പോകാനുള്ള വിദ്യാർത്ഥികൾക്ക്
മുട്ടം എസ് എച്ച് ഒ പ്രിൻസ് ജോസഫ്,എസ് ഐ മാരായ ഹാഷിം കെ എച്ച്,ബിജു, ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പൊലീസിന്റെ വാഹനത്തിൽ ബസ് സ്റ്റോപ്പിൽ എത്താനുള്ള സൗകര്യം ഏർപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!