ChuttuvattomThodupuzha

ഭക്ഷ്യ സാധനങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ കോൺഗ്രസ് ആലക്കോട് മണ്ഡലം കമ്മിറ്റി

തൊടുപുഴ: ഭക്ഷ്യ സാധനങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ചു കോൺഗ്രസ് ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് സപ്ലൈകോ ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.ഡി.സി.സി സെക്രട്ടറി ചാർളി ആന്റണി സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം. ചാക്കോ അധ്യക്ഷത വഹിച്ചു.  ഡി.സി.സി സെക്രട്ടറിമാരായ തോമസ് മാത്യു കക്കുഴി, ടി.ജെ. പീറ്റർ, ആലക്കോട്  പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനുജ സുബൈർ, മുൻ പ്രസിഡന്റ് മിനി ജിറി, മാത്യൂസ് നെല്ലിക്കുന്നിൽ, സലീഷ് തോമസ്, സന്തോഷ് കിഴക്കേടം, പി.ടി. സലിം, എബി മുണ്ടക്കൽ, ജോസ് താന്നിക്കൽ, റോജി വല്ലത്ത് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!