ChuttuvattomThodupuzha

കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷന്‍ നാലിന് തൊടുപുഴയില്‍

തൊടുപുഴ: കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷന്‍ ബുധനാഴ്ച രാവിലെ പത്തിന് വെങ്ങല്ലൂര്‍ ഷെറോണ്‍ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് സി.പി.മാത്യു  അറിയിച്ചു. ശനിയാഴ്ച 10.30ന് അച്ചന്‍കവലയില്‍  എത്തിച്ചേരുന്ന സംസ്ഥാന നേതാക്കളെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിക്കും. കൺവൻഷന്റെ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നിർവ്വഹിക്കും.യോ​ഗത്തിൽ സി.പി.മാത്യു അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യപ്രഭാഷണം നടത്തും.

കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ.ജോസി സെബാസ്റ്റിയന്‍, അഡ്വ.എസ്.അശോകന്‍, മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍, ഡീന്‍ കുര്യാക്കോസ് എംപി  എന്നിവര്‍ പ്രസംഗിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നേതൃസംഗമം നടക്കും. കുടിവെള്ളം, വീട്ടുകരം, കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്, വൈദ്യുതി നിരക്ക് വര്‍ധന എന്നിവയിലൂടെ സാധാരണക്കാരെ ദുരിതത്തിലാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നു ഡിസിസി പ്രസിഡന്റ് പറഞ്ഞു. അഴിമതിയും അധികാര തേര്‍വാഴ്ചയുമാണ് സര്‍ക്കാര്‍ നടത്തുന്നത്.  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള സമരപരിപാടികള്‍ക്കും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കും ജില്ലാ കണ്‍വന്‍ഷന്‍ രൂപം നല്‍കും.

Related Articles

Back to top button
error: Content is protected !!