Thodupuzha

കോണ്‍ഗ്രസ് ജില്ലാതല നേതൃയോഗം ശനിയാഴ്ച

തൊടുപുഴ: ജില്ലാതല കോണ്‍ഗ്രസ് നേതൃയോഗം 23 ന് ഉച്ചകഴിഞ്ഞ് രണ്ടിനു തൊടുപുഴ മര്‍ച്ചന്റ് ട്രസ്റ്റ് ഹാളില്‍ നടക്കും. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നതാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. മണ്ഡലം പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, ഡി.സി.സി ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍, കെ.പി.പി.സി അംഗങ്ങള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍, സഹകരണ ബാങ്ക് പ്രസിഡന്റ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, പോഷക സംഘടനകളുടെ ബ്ലോക്ക് – ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!