Keralapolitics

എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു ; സിപിഐഎമ്മിന് ആ ധൈര്യമുണ്ടോ? : വി.ഡി. സതീശന്‍

തിരുവനന്തപുരം : സിപിഐഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു. സിപിഐഎമ്മിന് ആ ധൈര്യമുണ്ടോ? മുട്ട് വിറയ്ക്കും എന്നും സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്‌ക്കെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ആക്ഷേപത്തിലും സതീശന്‍ പ്രതികരിച്ചു. ഇന്ത്യാ മുന്നണിയുടെ ഭാഗമായി മുസ്ലിം ലീഗുള്ളത് കേരളത്തില്‍ മാത്രമല്ല. കോണ്‍ഗ്രസും ലീഗും തമ്മില്‍ നാല് പതിറ്റാണ്ടായുള്ള ബന്ധമാണ്. മുഖ്യമന്ത്രിയും സമാനമായ ആരോപണം ഉന്നയിച്ചു. സ്മൃതി ഇറാനിക്കും മുഖ്യമന്ത്രിയ്ക്കും ഒരേ സ്വരമാണ്. രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനി.

ഇത് ബിജെപിയുടെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണ്. മാസപ്പടി കേസില്‍ കുടുംബാംഗങ്ങളെ രക്ഷിക്കാനാണ് ശ്രമം. കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കരുത്. ചട്ട വിരുദ്ധമാണ്. മെഡിക്കല്‍ കോളജ് പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന നഴ്‌സ് അനിതയെ സിപിഐഎം തൊഴിലാളി സംഘടന ഭീഷണിപ്പെടുത്തി. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടുപോലും അനിതയ്ക്ക് പോസ്റ്റിംഗ് കൊടുത്തില്ല. പീഡിപ്പിച്ചവര്‍ക്കൊപ്പമാണ് സര്‍ക്കാരും ആരോഗ്യ മന്ത്രിയും.

തെരഞ്ഞെടുപ്പ് ചട്ടം എല്ലാര്‍ക്കും ബാധകമാണ്. പി എ മുഹമ്മദ് റിയാസിന്റെ പ്രസംഗം പകര്‍ത്തിയ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാരനെ ഭീഷണിപ്പെടുത്തി. ദൃശ്യം പൂര്‍ണമായും നീക്കം ചെയ്തു. സിപിഐഎമ്മിന് എന്തുമാകാം എന്ന നിലപാട് അംഗീകരിക്കാനാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. തെരഞ്ഞെടുപ്പ് കാലത്ത് സിപിഐഎമ്മിന്റെ പണി ബോംബ് ഉണ്ടാക്കലാണ്. തിരുവനന്തപുരം, പാനൂര്‍ മേഖലകളില്‍ ബോംബ് പൊട്ടിയത് ആഭ്യന്തര വകുപ്പ് അറിഞ്ഞിട്ടില്ല. തങ്ങളുടെ പ്രചാരണം നോക്കാന്‍ തങ്ങള്‍ക്ക് അറിയാം. സിപിഐഎം കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിച്ചാല്‍ മതി. അല്ലെങ്കില്‍ മരപ്പട്ടിയും നീരാളിയും ഒക്കെ ചിഹ്നമായി വരും.ജനങ്ങള്‍ നല്‍കുന്ന പണം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം. ശശിധരന്‍ കര്‍ത്താ പണം നല്‍കിയാല്‍ വാങ്ങും രസീതും കൊടുക്കും. ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല എന്നും സതീശന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!