Thodupuzha

കോണ്‍ഗ്രസ് നേതാവ് പി.എസ് സിദ്ധാര്‍ഥന്‍ (61) നിര്യാതനായി 

 

വണ്ണപ്പുറം: കോണ്‍ഗ്രസ് നേതാവും വണ്ണപ്പുറം മുന്‍പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പാറയ്ക്കല്‍ പി.എസ് സിദ്ധാര്‍ഥന്‍ (61) നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ഐ.എന്‍.ടി.യു.സി തൊടുപുഴ റീജീയണല്‍ കമ്മിറ്റി പ്രസിഡന്റ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍, മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്, ഹെഡ് ലോഡ് ആന്റ് ടിംബര്‍ വര്‍ക്കേഴ്‌സ് ജില്ലാ സെക്രട്ടറി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് യൂണിയന്‍ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വണ്ണപ്പുറം തെക്കേച്ചിറ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രസിഡന്റ് കൂടിയാണ്. ഭാര്യ ബീന വണ്ണപ്പുറം കുന്നുംപുറത്ത് കുടുംബാംഗം. മക്കള്‍: ശ്രീജിത്ത് (സൗദി), ശ്രീകാന്ത്. മരുമകള്‍: ചിക്കു (കോട്ടയം). സംസ്‌കാരം പിന്നീട്.

Related Articles

Back to top button
error: Content is protected !!