ChuttuvattomThodupuzha

അവശ്യ സാധനങ്ങളുടെ ലഭ്യത കുറവിനുമെതിരെ വെസ്റ്റ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

തൊടുപുഴ:  നിത്യോപയോഗ സാധനങ്ങളുടെ ദിനംപ്രതിയുള്ള വിലക്കയറ്റത്തെ പിടിച്ച് നിർത്താതെയും അവശ്യസാധന ലഭ്യതയിൽ ഗുരുതര വീഴ്ച്ച വരുത്തുകയും  ചെയ്തുകൊണ്ട് സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന പിണറായി സർക്കാർ നാട്ടിലെ പൊതുവിതരണ സമ്പ്രദായം അമ്പേ താറുമാറാക്കിയെന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പി ജെ അവിര ആരോപിച്ചു .
നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിനും അവശ്യ സാധനങ്ങളുടെ ലഭ്യത കുറവിനുമെതിരെ വെസ്റ്റ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈകോ മാവേലി സ്റ്റോറിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് രാജു അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി എൻ ഐ ബെന്നി മുഖ്യപ്രഭാഷണം നടത്തി  ജോയി മൈലാടി, കെ പി റോയി , രാജേഷ് ബാബു, സിബി ജോസഫ്, എസ് ജയകുമാർ , ജോസഫ് കുര്യൻ, സി എസ് മഹേഷ്, ടി എൽ അക്ബർ, റഷീദ് കപ്രാട്ടിൽ, സാബു കൃഷ്ണൻ, പി വി അച്ചാമ്മ, ബിന്ദു ദിനേശൻ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!