Thodupuzha

എ.ഐ ക്യാമറകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് സമരം അഞ്ചിന്

തൊടുപുഴ: തെരുവില്‍ ഇറങ്ങുന്ന ജനങ്ങളെ കൊള്ളയടിക്കുവാന്‍ സ്ഥാപിച്ച അഴിമതിസ്തൂപമായ എ.ഐ ക്യാമറ കള്‍ക്ക് മുന്നില്‍കോണ്‍ഗ്രസ് സമരം അഞ്ചിന് നടക്കും. തൊടുപുഴയില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ക്ക് മുന്നില്‍ 5നു വൈകുന്നേരം നാല് മണിക്ക് പ്രതിഷേധ സമരം നടത്തുമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. തൊടുപുഴ മുനിസിപ്പല്‍ പാര്‍ക്കിന് മുന്നില്‍ മുനിസിപ്പല്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റി യുടെ സമരം ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്യും. വിമലാലയം ബൈ പാസില്‍ കാഞ്ഞിരമറ്റം ജങ്ഷനില്‍ വണ്ണപ്പുറം മണ്ഡലം കമ്മിറ്റി യുടെ സമരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എസ.് അശോകനും, മാങ്ങാട്ടുകവലയില്‍ മുനിസിപ്പല്‍ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ സമരം മുന്‍ ഡി.സി.സി പ്രസിഡന്റ് ജോയ് തോമസും,
ബോയ്‌സ് ഹൈസ്‌കൂളിന് സമീപം ഇടവട്ടി മണ്ഡലം കമ്മിറ്റി യുടെ സമരം മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയ് കെ. പൗലോസും,മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിന്‌സമീപം കരിമണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ സമരം ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.പി കൃഷ്ണനും, മ്രാല ഹില്ലി അക്വ യുടെ സമീപം മുട്ടം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എസ് ചന്ദ്രശേഖര പിള്ളയും, നാലുവരി പാതയില്‍ അല്‍ അസര്‍ ജംഗ്ഷനില്‍ കുമാരമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യുടെ സമരം മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ജോണ്‍ നെടിയപാലയും കാരിക്കോട് ഹൗസിങ് കോളനിക്ക് സമീപം വെള്ളിയാമറ്റം -ആലക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കളുടെ സമരം ഡി.സി.സി ട്രഷറര്‍ ഇന്ദു സുധാകരനും, വെങ്ങല്ലൂര്‍ സ്മിത ഹോസ്പിറ്റലിനു മുന്നില്‍ കോടിക്കുളം -മുള്ളാരിങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കളുടെ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി വി.ഇ താജുദീനും, കോലാനി ബൈ പാസില്‍ കൊണാട്ടു ഹൈപ്പര്‍ മാളിന് സമീപം പുറപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യുടെ സമരം ഡിസിസി ജനറല്‍ സെക്രട്ടറി ചാര്‍ളി ആന്റണി യും,മുണ്ടേക്കല്ല് ഭാഗത്തു മണക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യുടെ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.ഐ ബെന്നിയും, കോലാനി നടുക്കണ്ടം റോഡില്‍ കരിംകുന്നം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യുടെ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.ജെ പീറ്ററും, വെങ്ങല്ലുര്‍ ഷാപ്പുംപടി മൂവാറ്റുപുഴ റോഡില്‍ ഉടുമ്പന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യുടെ സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദും ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!