ChuttuvattomThodupuzha

കോൺഗ്രസ് സമരം കുത്തക വ്യാപാരികളെ സഹായിക്കാൻ: കെ.കെ. ശിവരാമൻ

തൊടുപുഴ: മാവേലി സ്റ്റോറുകളുടെ മുന്നിൽ 25ന് കോൺഗ്രസ് നടത്തുന്ന സമരം കുത്തക വ്യാപാരികളെ സഹായിക്കാനും പൊതുവിതരണ സംവിധാനത്തെ തകർക്കാനുമുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ പറഞ്ഞു. സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന 13 ഇന നിത്യോപയോഗ സാധനങ്ങൾ എല്ലാ മാവേലി സ്റ്റോറുകളിലും സ്റ്റോക്കുണ്ട്. ബ്രാൻഡഡ് ഉത്പന്നങ്ങൾ പൊതുവിപണിയേക്കാൾ 40 ശതമാനം വിലക്കുറവിലാണ് സിവിൽ സപ്ലൈസ് ഔട്ട്‌ലെറ്റുകൾ വഴി വിൽപ്പന നടത്തുന്നത്.
ഓണക്കാലത്ത് പൊതുവിപണിയിൽ ഉണ്ടാകാൻ ഇടയുള്ള വിലക്കയറ്റം പിടിച്ചു നിറുത്തുന്നതിനായി ഓണ ചന്തകളും സജ്ജീവമായി കഴിഞ്ഞു. ഇത്തരം ഘട്ടത്തിൽ പൊതുവിപണയിൽ സർക്കാർ ഇടപെടൽ നടത്തുന്നില്ല എന്നും മാവേലി സ്റ്റോറുകളിൽ സാധനങ്ങളില്ല എന്ന പേരിലും വ്യാജ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. നിത്യ ജീവിതത്തിൽ സർക്കാർ പൊതുവിതരണ സംവിധാനങ്ങളെ ആശ്രയിച്ചു വരുന്ന ഉപഭോക്താക്കളെ സ്വകാര്യ കച്ചവട ശാലകളിലേക്ക് പറഞ്ഞയക്കാനുള്ള ഗൂഢനീക്കത്തിലാണ് കോൺഗ്രസ്. മാവേലി സ്റ്റോറുകളിൽ വ്യാപാരം കുറയ്ക്കുന്നതിന് വേണ്ടി അവർ നടത്തുന്ന ഈ സമരം സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അവർ തുടർന്നു വരുന്ന ജനവഞ്ചനയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഈ സമരം എന്ന യാഥാർത്ഥ്യം ജനങ്ങൾ തിരിച്ചറിയണമെന്നും ഈ സമരത്തെ ജനങ്ങൾ തന്നെ നേരിടണമെന്നും ശിവരാമൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!