Thodupuzha

കോണ്‍ഗ്രസ് ശക്തമായി  തിരിച്ചു വരും: ഐവാന്‍ ഡിസൂസ

ഇടുക്കി: കോണ്‍ഗ്രസിനുണ്ടായ തെരഞ്ഞെടുപ്പു പരാജയം താല്‍ക്കാലികം മാത്രമാണെന്നും ഫിനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും എ.ഐ.സി.സി. സെക്രട്ടറി ഐവാന്‍ ഡിസൂസ പറഞ്ഞു. 137 വര്‍ഷം പഴക്കം ചെന്ന ഈ മഹാപ്രസ്ഥാനം പല വെല്ലുവിളികളും അതിജീവിച്ചിട്ടാണ് ഇന്നും ജനഹൃദയങ്ങളില്‍ നിലനില്ക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധികളേയും തരണം ചെയ്തു അതിശക്തമായി തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി. ഓഫീസില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി.പ്രസിഡന്റ് സി.പി. മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസി.റിട്ടേണിങ് ഓഫീസര്‍ വി.കെ.അറിവഴകന്‍, ഡീന്‍ കുര്യാക്കോസ് എം.പി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യന്‍, അഡ്വ.എസ്.അശോകന്‍, അഡ്വ.ഇ.എം. ആഗസ്തി, അഡ്വ.ജോയി തോമസ്, അഡ്വ.ഇബ്രാഹിംകുട്ടി കല്ലാര്‍, തോമസ് രാജന്‍, അഡ്വ.എം.എന്‍.ഗോപി, എ.പി.ഉസ്മാന്‍, എം.കെ.പുരുഷോത്തമന്‍, സി.പി.കൃഷ്ണന്‍, ഇന്ദു സുധാകരന്‍, എം.ഡി.അര്‍ജുനന്‍, ആഗസ്തി അഴകത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!