ChuttuvattomThodupuzha

പങ്കാളിത്ത പെൻഷൻ പിൻവലിക്കണം; കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ

തൊടുപുഴ: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കണമെന്നും ,സിവിൽ സർവ്വീസിനെ സംരക്ഷിക്കുക , സിവിൽ സർവീസിലെ അഴിമതി ഇല്ലാതാക്കുക. എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി. സംസ്ഥാനത്തെ പൊതുസമൂഹത്തിൽ പ്രചരണം നടത്തി നവംബർ ഒന്നു മുതൽ ഡിസംബർ 7 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സിവിൽ സർവ്വീസ് സംരക്ഷണ കാൽ നട ജാഥ നടത്തുവാൻ ജോയിന്റ് കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പതിനൊന്നാംശമ്പള പരിഷ്കരണ ആനുകൂല്യം വിതരണം ചെയ്യുക , കേന്ദ്രസർക്കാരിന്റ ഭരണഘടന വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജോയിന്റ് കൗൺസിൽ നടത്തുന്ന ചരിത്ര സമരത്തിൽ അണിനിരക്കുവാൻ എല്ലാ വിഭാഗം ജീവനക്കാരും മുന്നോട്ടുവരണമെന്ന് കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ ഇടുക്കി ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രാജീവ് കുമാർ ആവശ്യപെട്ടു.
പി .സി. ജയൻ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ പി. ജി .ഗോപിനാഥൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം, ആ.ർ ബിജുമോൻ , ജില്ലാ സെക്രട്ടറി കെ .എസ് രാഗേഷ്, ജില്ലാ പ്രസിഡന്റ് കെ വി സാജൻ, കെ.സി.എസ്.ഒ.എഫ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി .എ റിയാസ് ,സുഭാഷ് ചന്ദ്ര ബോസ് . സംഘടനയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് സക്കീർ , സി .കെ . ഉണ്ണികൃഷ്ണൻ , മനോജ് വി കെ.,കെ കെ സ്മിത എന്നിവർ പ്രസം​ഗിച്ചു. പുതിയ ഭാരവാഹികളായി ശാരദ. റ്റി.ജി. ജില്ലാ പ്രസിഡന്റ്, പി.ജി. ഗോപിനാഥൻ ജില്ലാ സെക്രട്ടറി, സന്ദീപ് വിജയൻ ഖജാൻജി എന്നിവരെ കൺവെൻഷൻ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!