ChuttuvattomVannappuram

വണ്ണപ്പുറത്തെ വിവാദ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി

തൊടുപുഴ: കൈവശഭൂമിയിലെ കര്‍ഷകര്‍ക്ക് കുടിയിറക്ക് നോട്ടീസ് നല്‍കിയതുള്‍പ്പെടെയുള്ള വിവാദങ്ങളില്‍പ്പെട്ട കാളിയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അശോക് കുമാറിനെ സ്ഥലം മാറ്റി. കോടനാട് റേഞ്ചിലേയ്ക്കാണ് മാറ്റം. നാരങ്ങാനം, മുണ്ടന്മുടി തുടങ്ങിയ പ്രദേശങ്ങളിലെ കൈവശഭൂമിയിലെ കര്‍ഷകര്‍ക്ക് കുടിയിറക്ക് കുടിയൊഴിയണമെന്നാവശ്യപ്പെട്ട് റേഞ്ച് ഓഫീസര്‍ നോട്ടീസ് നല്‍കിയതാണ് ഏറെ വിവാദമായത്.

മരം വെട്ടാന്‍ അപേക്ഷ നല്‍കിയവരോട് പ്രദേശത്ത് നിന്ന് കുടിയിറങ്ങാന്‍ ആവശ്യപ്പെട്ടതും, പൈനാപ്പിള്‍ കൃഷി നടത്താന്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണിള ക്കിയതിന് കേസ് എടുത്തതും പട്ടയ ഭൂമിയില്‍ നിന്ന് കര്‍ഷകര്‍ മരം മുറിക്കുന്നത് തടഞ്ഞതും ഉള്‍പ്പെടെയുള്ള റേഞ്ച് ഓഫീസറുടെ നടപടികള്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പരാതിയെ തുടര്‍ന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്‍ നാരങ്ങാനം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സ്ഥലം മാറ്റം. വനം വകുപ്പ് ഭരണ വിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജി. ഫണീന്ദ്ര കുമാറാണ് സ്ഥലം മാറ്റം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണപരമായ കാരണങ്ങള്‍ കാണിച്ച് ഇറക്കിയ ഉത്തരവില്‍ കാളിയാര്‍ റേഞ്ച് ഓഫീസര്‍ അശോക് കുമാറിന്റെ അപേക്ഷകൂടി പരിഗണിച്ചാണ് സ്ഥലം മാറ്റമെന്നും സൂചിപ്പിച്ചിട്ടുണ്ട്

Related Articles

Back to top button
error: Content is protected !!