ChuttuvattomThodupuzha

വീടൊഴിയുന്നതിനെ ചൊല്ലി തര്‍ക്കം: റിട്ട. ഹെഡ്മാസ്റ്റര്‍ക്കും മരുമകള്‍ക്കും മര്‍ദ്ദനമേറ്റതായി പരാതി

തൊടുപുഴ: വീടൊഴിയുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് റിട്ട. ഹെഡ്മാസ്റ്ററെയും ഗര്‍ഭിണിയായ മരുമകളെയും നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണും ഭര്‍ത്താവും വീട്ടുടമസ്ഥനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.റിട്ട. ഹെഡ്മാസ്റ്റര്‍ പടി. കോടിക്കുളം കരയാംബുറത്ത് കെ.എന്‍. ശിവദാസനും മരുമകള്‍ എം.വിനീതയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ചെങ്ങാംതടത്തില്‍ മാത്തുക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ശിവദാസന്റെ മകന്‍ നിഖില്‍ കൗണ്‍സിലിങ് സെന്റര്‍ നടത്തുന്നുണ്ടായിരുന്നു. ഇദ്ദേഹം മരിച്ചതിന് ശേഷം മകള്‍ ഈ വീട് ഒഴിയണമെന്ന് നിഖിലിനോട് ആവശ്യപ്പെട്ടു.
ഈ തര്‍ക്കം കോടതി വരെ എത്തി. തുടര്‍ന്ന് നിഖിലിനെതിരെ കോടതി ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചു. എന്നിട്ടും നിഖില്‍ വീടൊഴിയാത്തതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇതിനിടെ തന്നെയും ഗര്‍ഭിണിയായ മരുമകളെയും മര്‍ദിച്ചെന്നാണ് ശിവദാസന്‍ പറയുന്നത്.മാത്തുക്കുട്ടി വീട് നവീകരിക്കാന്‍ തങ്ങളെ ഏല്‍പ്പിച്ചിരുന്നെന്നും അതിന് ചിലവായ തുക തിരികെ തരാത്തതാണ് പ്രശ്നകാരണമെന്ന് ശിവദാസന്‍ പറയുന്നു. എന്നാല്‍, ചെലവായ തുക മുഴുവന്‍ നല്‍കിയിട്ടുണ്ടെന്ന് എതിര്‍ വിഭാഗക്കാരും പറയുന്നു. അന്വേഷണത്തിന് ശേഷം കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. അതേസമയം, വീട്ടുടമസ്ഥര്‍ ബന്ധുക്കളായതിനാല്‍ പ്രശ്നം അന്വേഷിക്കാന്‍ ചെല്ലുക മാത്രമാണ് ചെയ്തതെന്ന് മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി പറഞ്ഞു. വീട്ടില്‍ പ്രവേശിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ പ്രശ്നമുണ്ടാക്കിയ ശിവദാസനും കുടുംബവും വ്യാജപരാതിയാണ് നല്‍കിയിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.

 

Related Articles

Back to top button
error: Content is protected !!