Thodupuzha

ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ കണ്‍സ്യൂമര്‍ കോടതി ഉത്തരവ്

തൊടുപുഴ: സാങ്കേതിക കാരണങ്ങള്‍ നിരത്തി വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക നിഷേധിക്കുന്ന കമ്പനികള്‍ക്ക് താക്കീതായി കണ്‍സ്യൂമര്‍ കോടതിയുടെ വിധി. റോയല്‍ ഇന്‍ഷുറന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം തള്ളി 96,150 രൂപ നല്‍കാനാണ് ഇടുക്കി കണ്‍സ്യൂമര്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കുമ്പംകല്ല് മനയ്ക്കല്‍ അനസ് ഇസ്മയിലാണ് കോടതിയെ സമീപിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കാര്‍ നന്നാക്കിയതിലെ 45,698 രൂപയും നഷ്ടപരിഹാരമായി പതിനയ്യായിരവും, കോടതി ചെലവായി പതിനായിരവും അടക്കം ആകെ 70,698 രൂപയും ഇതിന്റെ 12 ശതമാനം നിരക്കിലുള്ള മൂന്ന് വര്‍ഷത്തെ പലിശയും നല്‍കാനാണ് ഉത്തരവ്.
2019ലാണ് ഓണ്‍ലൈന്‍ വഴി അനസ് ഇന്‍ഷുറന്‍സ് എടുത്തത്. ഇതിനായി 20,321 രൂപ അടയ്ക്കുകയും ചെയ്തു. പിന്നീട് നോ ക്ലെയിം ബോണസ് ഇല്ലെന്ന് പറഞ്ഞ് കമ്പനി അധികൃതര്‍ ബന്ധപ്പെട്ട് വീണ്ടും 2008 രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടു, ഇതും അടച്ചു. മാസങ്ങള്‍ക്ക് ശേഷം അപകടം സംഭവിച്ച് നഷ്ടപരിഹാരത്തുകയ്ക്ക് ശ്രമിച്ചെങ്കിലും നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനി തയ്യാറായില്ല. ഇതോടെയാണ് സി.കെ. വിദ്യാസാഗര്‍ ആന്റ് അസോസിയേറ്റ്‌സിലെ അഡ്വ. സജീവ് മുണ്ടമറ്റം വഴി കോടതിയില്‍ പരാതി നല്‍കി അനുകൂല വിധി സമ്പാദിച്ചത്. ഇടുക്കി കണ്‍സ്യൂമര്‍ കോടതി പ്രസിഡന്റ് സി. സന്തോഷ്‌കുമാര്‍, അംഗങ്ങളായ പി. ആശാമോള്‍, അമ്പാടി കെ.എസ്. എന്നിവരടങ്ങുന്ന ബഞ്ചാണ് ഉത്തരവ് പറപ്പെടുവിച്ചത്.

Related Articles

Back to top button
error: Content is protected !!