ChuttuvattomIdukkiThodupuzha

സി.പി.ഐ ജില്ലാ നേതൃയോഗം നാളെ

ഇടുക്കി: ബി.ജെ.പിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് സി.പി.ഐ ദേശീയ ക്യാമ്പയിന്റെ ഭാഗമായി 10 മുതല്‍ 17 വരെ സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥകള്‍ നടത്തും. ജാഥയുടെ രാഷ്ട്രീയ പ്രാധാന്യം വിശദീകരിക്കുന്നതിന് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം കമ്മിറ്റി സെക്രട്ടറിമാര്‍, മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ സംയുക്ത ജില്ലാ നേതൃയോഗം നാളെ രാവിലെ 10.30ന് ചെറുതോണി ജില്ലാ വ്യാപാരഭവനില്‍ ചേരും. യോഗത്തില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ്ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. അഷ്രഫ് എന്നിവര്‍ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!