ChuttuvattomThodupuzha

സിപിഐ ജോയിന്റ് കൗൺസിൽ: വാഹന പ്രചരണ ജാഥ സമാപിച്ചു

തൊടുപുഴ: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുന:സ്ഥാപിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കാൽ നട ജാഥയുടെ പ്രചരണത്തിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച ജില്ലാ വാഹന പ്രചരണ ജാഥ തൊടുപുഴയിൽ സമാപിച്ചു. സമാപന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിം കുമാർ ഉദ്ഘാടനം ചെയ്തു. ജീവനക്കാരും പൊതു സമൂഹവും, കാൽനട ജാഥയും അതിന്റെ മുദ്രാവാക്യങ്ങളും ഏറ്റെടുത്തത് സർക്കാർ ഉൾക്കൊള്ളാനും അടിയന്തിര തുടർ നടപടികൾ സ്വീകരിക്കുവാൻ തയ്യാറാകണമെന്നും സലിം കുമാർ ആവശ്യപ്പെട്ടു.

ജോയിന്റ് കൗൺസിൽ ജില്ല പ്രസിഡന്റ് കെ.വി.സാജൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വർക്കേഴ്‌സ് കോർഡിനേഷൻ കൗൺസിൽജില്ലാ സെക്രട്ടറി എ.സുരേഷ്‌കുമാർ, കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. നിശാന്ത് എം. പ്രഭ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ.ബിജുമോൻ, വി.കെ. ജീൻസ്, വി. കെ. മനോജ്, ജില്ലാ ട്രഷറർ ബി. സുധർമ്മ കുമാരി, സംസ്ഥാന കൗൺസിൽ അംഗം എം.കെ. റഷീദ്, ജാഥാ ക്യാപ്റ്റൻ ഡി. ബിനിൽ എന്നിവർ പ്രസം​ഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!