Thodupuzha

സി. പി. എം ഭവന സന്ദര്‍ശനത്തിന് ജില്ലയില്‍ തുടക്കമായി

തൊടുപുഴ:കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ സിപി എമ്മിന്റെ ആഭിമുഖ്യത്തിലുള്ള ഭവന സന്ദര്‍ശനത്തിന് ജില്ലയിലെ തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയില്‍ തുടക്കമായി. നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയില്‍ സിപിഎം ജില്ലാ സെക്രട്ടറി സി.വി .വര്‍ഗീസ് പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച്‌ ജനങ്ങളോട് സംവദിച്ചു.ജനുവരി 1 മുതല്‍ ജനുവരി 21 വരെ കേരളത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച്‌ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളുമായി സംവദിക്കും. പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ മുതല്‍ പാര്‍ടി അംഗങ്ങള്‍ വരെയുള്ളവര്‍ കേരളത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കുകയും ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും ജനങ്ങളോട് പറയാനുള്ളത് പറയുകയും ചെയ്യുമെന്ന് സി. വി. വര്‍ഗീസ് പറഞ്ഞു..കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ വീടുകളും സന്ദര്‍ശിക്കുകയും ജനങ്ങള്‍ക്കും പറയാനുള്ളതും അവര്‍ക്ക് അറിയാനുള്ളതും ഉള്‍പ്പെടെ മുഴുവന്‍ കാര്യങ്ങളും അവരോട് നേരിട്ട് ചോദിച്ച്‌ മനസ്സിലാക്കും.കേരളത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നിലാപാടും സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ പ്രവര്‍ത്തനങ്ങളും സന്ദര്‍ശനത്തിലൂടെ ജനങ്ങളോട് വിശദീകരിക്കും. ശരിയായ രീതിയിലുള്ള പാര്‍ടി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനകീയമായ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് പാര്‍ടി ഏറ്റെടുക്കുന്നത്.ഗൃഹസന്ദര്‍ശന പരിപാടി വലിയ വിജയമാക്കുന്നതിന് എല്ലാ പാര്‍ടി സഖാക്കളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി പി. മുഹമ്മദ് ഫൈസല്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ബി.സജി കുമാര്‍,ലിനു ജോസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!