Moolammattam

അപകടാവസ്ഥയിലുള്ള കുഴി താത്കാലികമായി നികത്തി സി പി എം ലോക്കല്‍ കമ്മിറ്റി

മൂലമറ്റം: പ്രൈവറ്റ്  ബസ്റ്റ്ന്റിന്  മുന്നിലെ അപകടാവസ്ഥയിലുള്ള വലിയ കുഴി സി പി എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ താത്കാലികമായി നികത്തി.കുഴിയില്‍ വീണ് നിരവധി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമായതിനെ തുടര്‍ന്നാണ് കുഴി താത്കാലികമായി നികത്തിയതെന്ന് സി പി എം നേതാക്കള്‍ പറഞ്ഞു.കഴിഞ്ഞ ദിവസം കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് സാരമായ പരിക്ക് സംഭവിച്ചിരുന്നു.റോഡിന്റെ വശങ്ങളിലുള്ള ഓടകള്‍ ചെളിയും മലിന്യങ്ങളും നിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുന്നതിനെ തുടര്‍ന്ന് റോഡിലെ ടാര്‍ ഇളകിയാണ് ഇവിടെ വലിയ കുഴിയുണ്ടായത്.സി പി എം ലോക്കല്‍ സെക്രട്ടറി പി എം ചാക്കോ, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ ആര്‍ അനിഷ്, റ്റി രതീഷ്, അലന്റോ അഗസ്റ്റിന്‍, അനൂപ് പേരിശ്ശേരിയില്‍, ജസ്റ്റിന്‍, ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് കുഴി തത്കാലികമായി നികത്തിയത്.റോഡിലെ അപകടാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സി പി എം ബ്രാഞ്ച് സെക്രട്ടറി എ ആര്‍ അനിഷ് പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കി.റോഡിലെ കുഴിയുടെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ബി ജെ പി യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!