Thodupuzha

സി.എസ് ബി ബാങ്ക് പണിമുടക്ക് ആരംഭിച്ചു: ജില്ലയിൽ പൂർണ്ണം

തൊടുപുഴ : സി.എസ് ബി ബാങ്ക് പണിമുടക്ക് ആരംഭിച്ചു: ജില്ലയിൽ പൂർണ്ണം. സി.എസ്.ബി. ബാങ്കിൻ്റെ ജനകീയ സ്വഭാവം പുനഃസ്ഥാപിക്കുക, ജീവനക്കാർക്കെതിരായ പ്രതികാര നടപടികൾ പിൻവലിക്കുക, വ്യവസായതല വേതന പരിഷ്​കരണം നടപ്പാക്കുക, താൽക്കാലിക-കരാർ ജീവനക്കാരുടെ വേതനം വർധിപ്പിക്കുക, അവരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ സി.എസ്​.ബി ബാങ്കിലെ സംഘടനകളുടെ ഐക്യവേദി ആഹ്വാനം ചെയ്ത മൂന്ന്​ ദിവസത്തെ പണിമുടക്ക്​ ആരംഭിച്ചു. സമരത്തിന് രാജ്യത്തെ കേന്ദ്ര ട്രേഡ്​ യൂണിയൻ സംഘടനകളും, വിവിധ സർവ്വീസ് സംഘടനകളും, ബാങ്കിങ്​ രംഗത്തെ സംഘടനകളുടെ ഐക്യവേദിയും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിന്​ ഐക്യദാർഡ്യം പ്രകടിപ്പിച്ച്​ 22ന്​ സംസ്ഥാനത്ത്​ മറ്റ്​ ബാങ്കുകളിലെ ജീവനക്കാരും ഓഫീസർമാരും പണിമുടക്കും.

 

ഇടുക്കി ജില്ലയിൽ പണിമുടക്ക് പൂർണ്ണമായിരുന്നു. ജില്ലയിലെ നാലു ശാഖകളും അടഞ്ഞു കിടന്നു. തൊടുപുഴയിൽ നടന്ന പ്രതിഷേധ ധർണ്ണ  എ ഐ ടി യു സി സംസ്ഥാന കൗൺസിൽ അംഗം സ: കെ.സലീം കുമാർ ഉദ്ഘാടനം ചെയ്തു. സിഐ ടി യു ജില്ലാ ജോയിൻ്റ് സെക്രട്ടറി സ: ടി.ആർ സോമൻ, ഐ എൻ ടി യു സി കമ്മിറ്റി അംഗം കെ.പി.റോയി, പി.എം.നാരായണൻ (സി.ഐ.റ്റി.യു) സനിൽ ബാബു എൻ (ബെഫി), പി.കെ.ജബ്ബാർ (WCC), അനിൽകുമാർ എസ് (എൻസി ബി ഇ), ശ്രീജിത് എസ് (എ ഐ ബി ഒ സി) തുടങ്ങിയവർ സംസാരിച്ചു. യു. എഫ്.ബി.യു. ജില്ലാ കൺവീനർ നഹാസ് പി.സലീം അദ്ധ്യക്ഷനായി.

 

മൂന്നാറിൽ ആർ ഈശ്വരൻ (സി.ഐ.റ്റി.യു), മുത്തു പാണ്ഡി (എ.ഐ.റ്റി.യു.സി) വിജയകുമാർ (ഐ.എൻ.റ്റി.യു.സി) സിജോ എസ്, നിബു എൻ, അഖിൽ, അരുൺ തുടങ്ങിയവർ നേതൃത്വം നൽകി

 

വണ്ണപ്പുറത്ത് പ്രതിഷേധ ധർണ്ണ സിജോ സബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ. ആർ ഷാജി, ഉലഹന്നാൻ, അമ്പിളി രവികല, സിബി മാത്യു, അലക്സ് തോമസ് എന്നിവർ നേതൃത്യം നൽകി.

 

 

 

Related Articles

Back to top button
error: Content is protected !!