Vannappuram

നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കാറിടിച്ച് ഒരാള്‍ക്ക് പരുക്ക്

വണ്ണപ്പുറം: റോഡരികില്‍ നിര്‍ത്തിയിരുന്ന ബൈക്കില്‍ കാറിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു. പരിക്കേറ്റ വണ്ണപ്പുറം നാല്‍പതേക്കര്‍ വാഴക്കാലായില്‍ ഷിബുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിനു ശേഷം നിര്‍ത്താതെ പോയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നോടെ വണ്ണപ്പുറം – വെണ്‍മണി റൂട്ടില്‍ നാല്‍പതേക്കര്‍ എസ് വളവിലാണ് സംഭവം. വെണ്‍മണി ഭാഗത്തു നിന്നും അമിത വേഗത്തില്‍ എത്തിയ കാറിന്റെ വരവില്‍ പന്തികേട് തോന്നിയ ഷിബു ബൈക്ക് റോഡരികില്‍ ഒതുക്കുകയായിരുന്നു. എന്നാല്‍ കാര്‍ ഷിബുവിനെ ഇടിച്ച് തെറിപ്പിച്ചതിനു ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ തടയുകയും കാളിയാര്‍ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കാര്‍ ഡ്രൈവര്‍ വെണ്‍മണി മച്ചംമാലിയില്‍ സന്തോഷ് ജോസഫിനെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ഇയാള്‍ക്കെതിരെ ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയതിന്റെയും ഡ്രൈവിംഗിനിടെ മദ്യപിച്ചതിന്റെ പേരിലും കേസ് എടുത്തെന്ന് കാളിയാര്‍ എസ്.എച്ച്.ഒ എച്ച്.എല്‍.ഹണി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!