Thodupuzha

മാസം 60,000 രൂപയുടെ കറന്റ് ബില്‍: തൊടുപുഴക്കാര്‍ക്ക് ഇരുട്ടടിയായി കെഎസ്ഇബി

തൊടുപുഴ: തൊടുപുഴക്കാര്‍ക്ക് ഇരുട്ടടിയായി കെഎസ്ഇബി ബില്‍. ഒരാള്‍ക്ക് മാത്രമല്ല, 300ലധികം ഉപഭോക്താക്കള്‍ക്കാണ് ബില്ല് ഇരട്ടിയിലധികമായി ലഭിച്ചിരിക്കുന്നത്. നിലവില്‍ 3000 അടച്ചിരുന്നയാള്‍ക്ക് 60,000 രൂപയുടെ ബില്ലാണ് കിട്ടിയിരിക്കുന്നത്. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി ബാബുവിന് കെഎസ്ഇബി ബില്ല് നല്‍കിയ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. കൃഷിക്കായും കുടിവെള്ളത്തിനായുമുള്ള മോട്ടോര്‍ പുരയുടെ ഇത്തവണത്തെ വൈദ്യുതി ബില്‍ 8499 രൂപയാണ്. അധികം വൈദ്യുതോപകരണങ്ങളോന്നുമില്ലാത്ത റിട്ട.സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എങ്ങനെ ഇത്ര യൂണിറ്റായെന്ന് അറിയില്ല. അതേസമയം, മൂവ്വായിരം രൂപ വൈദ്യുതി ബില്ല് നല്‍കിയിരുന്ന സണ്ണിയുടെ ഇത്തവണത്തെ ബില്ല് അറുപതിനായിരമാണ്. മീറ്റര്‍ റീഡിംഗ് കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ പോയ സമയം മുതല്‍ നാട്ടുകാര്‍ കെഎസ്ഇബിയെ സമീപിക്കുന്നതാണ്. വിഷയം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പ്രതികരണവുമായി കെഎസ്ഇബി രംഗത്തെത്തി. പ്രശ്‌നം അന്വേഷിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. ഇതിനോടകം മുന്നൂറിലധികം പരാതികള്‍ ലഭിച്ചെന്നാണ് കെഎസ്ഇബി പറയുന്നത്. തൊടുപുഴ മുന്‍സിപ്പാലിറ്റിയിലും കുമാരമംഗലം പഞ്ചായത്തിലുമായാണ് ഇത്രയധികം പരാതികള്‍. താല്‍ക്കാലികമായി കുറച്ചുതുക അടക്കാന്‍ പരാതിപ്പെട്ടവരോട് ആവശ്യപെട്ടിട്ടുണ്ട്. ബില്‍ ഇത്രയും വര്‍ധിക്കാന്‍ കാരണമെന്തെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് കെഎസ് ഇബിയുടെ വിശദീകരണം. അതിനുശേഷം ആവശ്യമെങ്കില്‍ ഇളവു നല്‍കാമെന്നാണ് ഇവര്‍ നല്‍കുന്ന ഉറപ്പ്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2022 ജൂണിലാണ് കേരളത്തിലെ വൈദ്യുതി നിരക്ക് ഒടുവില്‍ പരിഷ്‌ക്കരിച്ചു നല്‍കിയത്.

Related Articles

Back to top button
error: Content is protected !!