Kerala

കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണ നടപടി ജൂലൈ മാസം മുതല്‍, ആദ്യഘട്ടത്തില്‍ 11, 12 ക്ലാസുകളില്‍ പാഠപുസ്തകം പരിഷ്‌കരണം

തിരുവനന്തപുരം : കേരളത്തിലെ പതിനൊന്ന്, പന്ത്രണ്ട്,ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള നടപടികള്‍ ഈ മാസം തുടങ്ങും. ആദ്യഘട്ടത്തില്‍ എസ്ഇആര്‍ടിസി കേരളം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ പരിഷ്‌കാരം നടക്കും. സ്പോര്‍ട്സ് വിദ്യാലയങ്ങള്‍ക്കായി വിദ്യാഭ്യാസ-കായിക വകുപ്പുകള്‍ ചേര്‍ന്ന് പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കും. ക്ലസ്റ്റര്‍ യോഗത്തില്‍ അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നല്‍കി. ക്ലസ്റ്റര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അധ്യാപകര്‍ക്കായി വീണ്ടും യോഗം നടത്തും. ഇതില്‍ പങ്കെടുക്കുന്നതിന്റെ ചെലവ് അധ്യാപകര്‍ തന്നെ വഹിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

രക്ഷിതാക്കള്‍ക്കുള്ള പുസ്തകം ഈ മാസം പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കള്‍ക്കായുള്ള പുസ്തകം തയ്യാറാക്കാന്‍ തീരുമാനിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പുസ്തകം രക്ഷിതാക്കള്‍ക്കായി തയ്യാറാക്കുന്നത്. പ്രീപ്രൈമറി തലം, എല്‍.പി.-യു.പി. തലം, ഹൈസ്‌കൂള്‍ തലം, ഹയര്‍ സെക്കണ്ടറി തലം എന്നീ നാല് മേഖലകളിലായാണ് പുസ്തകം തയ്യാറാക്കുന്നത്. കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തെ സംബന്ധിച്ചും വിദ്യാര്‍ത്ഥി-അധ്യാപക-രക്ഷകര്‍ത്തൃ ബന്ധം വളര്‍ത്തുന്നതിനെ സംബന്ധിച്ചും പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കായുള്ള പരിശീലന പരിപാടി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

 

 

Related Articles

Back to top button
error: Content is protected !!