Kerala

സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് വ്യാപകം ; 4 ദിവസത്തിനിടെ നഷ്ടമായത് 4 കോടിയിലധികം രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് വ്യാപകമാകുമ്പോഴും ഇരുട്ടില്‍ തപ്പി പോലീസ്. കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് നഷ്ടമായത് നാല് കോടിയിലധികം രൂപയാണ്. തട്ടിപ്പ് വാട്സ്ആപ്പ് , ടെലിഗ്രാം ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ ഉപയോഗിച്ച്. വിവിധ തട്ടിപ്പുകളില്‍ സൈബര്‍ പോലീസ് മാത്രം രജിസ്റ്റര്‍ ചെയ്ത് 10 എഫ്ഐആറുകള്‍. തിരുവനന്തപുരം തൃശൂര്‍ ജില്ലകളില്‍ മൂന്നും പാലക്കാട് വയനാട് ജില്ലകളില്‍ രണ്ടു വീതം എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. വാട്സ്ആപ്പ് ടെലിഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് ഭൂരിഭാഗം തട്ടിപ്പുകളും. തട്ടിപ്പിനിരയാകുന്നവരില്‍ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ്. തട്ടിപ്പുകള്‍ ആവര്‍ത്തിക്കുമ്പോഴും കേസെടുക്കുന്നതിനപ്പുറമുള്ള നടപടികളിലേക്ക് കടക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പോലീസ്. സൈബര്‍ തട്ടിപ്പ് കേസുകള്‍ ഇനിയും വര്‍ധിക്കുമെന്നാണ് സൈബര്‍ വിദഗ്ധരുടെ നിഗമനം.

 

 

 

Related Articles

Back to top button
error: Content is protected !!