Thodupuzha

സൈക്ലിംഗ് പരിശീലനം

തൊടുപുഴ: ഇടുക്കി ജില്ലയില്‍ സക്ലിംഗില്‍ മുന്നിട്ട് നില്‍ക്കുന്ന കൂടുതല്‍ കുട്ടികളെ രംഗത്തേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ പരിശീലന ക്യാമ്പുകള്‍ നടത്തുമെന്ന് ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചു. ജില്ലാ സ്‌കൂള്‍ ഗെയിംസ്, സ്‌കൂള്‍ ഒളിമ്പിക് ഗെയിംസ്, മറ്റ് ചാമ്പ്യന്‍ഷിപ്പുകള്‍ എന്നിവയില്‍ പങ്കെടുക്കേണ്ട കുട്ടികളെ മത്സരത്തിന് തയ്യാറാക്കുകയാണ് ലക്ഷ്യം. ജൂലൈ 17ന് രാവിലെ എട്ട് മണിക്ക് മലങ്കര ആശുപത്രിയിലുള്ള റബ്ബര്‍ എസ്റ്റേറ്റ് റോഡില്‍ വച്ച് സെലക്ഷന്‍ ട്രയല്‍സ് നടത്തും. താല്‍പര്യമുള്ളവര്‍ 17ന് രാവിലെ എസ്റ്റേറ്റ് റോഡില്‍ എത്തിച്ചേരണം

Related Articles

Back to top button
error: Content is protected !!