Thodupuzha

തൊ​ടു​പു​ഴ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡി -​കെ​യ​ര്‍ മൂ​ന്നു കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച്‌ ന​ല്‍​കു​ന്നു

തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ല​ഘ​ട്ട​ത്തി​ല്‍ ഭ​വ​ന​ര​ഹി​ത​രാ​യ മൂ​ന്നു കു​ടും​ബ​ങ്ങ​ള്‍​ക്ക് തൊ​ടു​പു​ഴ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡി -​കെ​യ​ര്‍ വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച്‌ ന​ല്‍​കു​ന്നു.കു​മാ​ര​മം​ഗ​ലം പാ​റ​യ്ക്കു സ​മീ​പം നി​ര്‍​മി​ച്ചു​ന​ല്‍​കു​ന്ന വീ​ടു​ക​ളു​ടെ ആ​ശീ​ര്‍​വാ​ദ​വും താ​ക്കോ​ല്‍ ദാ​ന​വും ഇ​ന്ന് വെ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും.

 

വി​ന്‍​സെ​ന്‍​ഷ്യ​ന്‍ സ​ഭ ജ​ന​റ​ല്‍ ഫാ. ​ജോ​ണ്‍ ക​ണ്ട​ത്തി​ങ്ക​ര വീ​ടു​ക​ളു​ടെ വെ​ഞ്ച​രി​പ്പും ആ​ശീ​ര്‍​വാ​ദ​വും നി​ര്‍​വ​ഹി​ക്കും. തൊ​ടു​പു​ഴ സ്നേ​ഹ​ദീ​പം ട്ര​സ്റ്റി ക​ണ്ടി​രി​ക്ക​ല്‍ മാ​ത്യു ക​ണ്ടി​രി​ക്ക​ല്‍, ഫാ. ​തോ​മ​സ് തെ​ക്കേ​മു​റി, ഡി -​കെ​യ​ര്‍ പ്ര​സി​ഡ​ന്‍റ് ജൂ​ബി ഐ​സ​ക്, സെ​ക്ര​ട്ട​റി പി.​ജെ. ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വീ​ടു​നി​ര്‍​മാ​ണം.

 

തൊ​ടു​പു​ഴ​യി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ ചേ​ര്‍​ന്ന് 2018ല്‍ ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ ഡി-​കെ​യ​ര്‍ പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ച​വ​ര്‍​ക്ക് ആ​ശ്വാ​സം പ​ക​ര്‍​ന്നാ​ണ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.

Related Articles

Back to top button
error: Content is protected !!