Thodupuzha

ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം നടത്തി

തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണ പദ്ധതി, എസ് .സി ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണ പദ്ധതി , മിനി ഡയറിഫാം ആധുനീകവത്ക്കരണം, സൈലേജ് നിര്‍മ്മാണ യൂണിറ്റ് എന്നീ പദ്ധതികളാണ് ഈ വര്‍ഷം ക്ഷീര കര്‍ഷകര്‍ക്കായിബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത് .ക്ഷീരമേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസജോസഫ് കാവാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം നടത്തി നിര്‍വഹിച്ചു .തൊടുപുഴബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ബിജുയോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്ലോറി കെ പൗലോസ് ,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍ട്ടിന്‍ജോസഫ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍മാരായ ജോബി മാത്യു , ജിജോജോര്‍ജ്, വെല്‍ഫെയര്‍ ഓഫീസര്‍ ജയലളിത എന്നിവര്‍ പ്രസംഗിച്ചു. ക്ഷീരവികസന ഓഫീസര്‍ റിനുതോമസ് പദ്ധതികളുടെ വിശദീകരണം നടത്തി. ഡയറി ഫാം ഇന്‍സ്ട്രക്ടറുമാരായ ജോബിയജോയ് സ്വാഗതവും ആഗിമോള്‍ ആന്റണി നന്ദിയും പറഞ്ഞു .

Related Articles

Back to top button
error: Content is protected !!