Thodupuzha

പാ​​​ൽ ഒ​​​ഴി​​​കെ​​​യു​​​ള്ള ക്ഷീ​​​ര ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് മി​​​ൽ​​​മ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ പാ​​​ൽ ഒ​​​ഴി​​​കെ​​​യു​​​ള്ള ക്ഷീ​​​ര ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് മി​​​ൽ​​​മ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ചു. പാ​​​ക്ക​​​റ്റി​​​ലു​​​ള്ള പാ​​​ലു​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ച് ശ​​​ത​​​മാ​​​നം ജി​​​എ​​​സ്ടി നി​​​ല​​​വി​​​ൽ വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ല വ​​​ർ​​​ധ​​​ന ഇ​​​ന്നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കും. തൈ​​​രി​​​ന് അ​​​ര ലി​​​റ്റ​​​റി​​​ന് മൂ​​​ന്നു രൂ​​​പ​​​യാ​​​ണു വ​​​ർ​​​ധി​​​ക്കു​​​ക. അ​​​ര ലി​​​റ്റ​​​ർ തൈ​​​രി​​​ന് 27 രൂ​​​പ ആ​​​യി​​​രു​​​ന്ന​​​ത് 30 രൂ​​​പ ആ​​​യി ഉ​​​യ​​​രും. 200 ഗ്രാം ​​​ക​​​പ്പ് തൈ​​​രി​​​ന് 28 രൂ​​​പ ആ​​​യി​​​രു​​​ന്ന​​​ത് 30 രൂ​​​പ​​​യാ​​​യും 400 ഗ്രാം ​​​ക​​​പ്പി​​​ന് 54 രൂ​​​പ ആ​​​യി​​​രു​​​ന്ന​​​ത് 60 രൂ​​​പ​​​യാ​​​യും വ​​​ർ​​​ധി​​​ക്കും. സം​​​ഭാ​​​ര​​​ത്തി​​​ന്‍റെ അ​​​ള​​​വ് കു​​​റ​​​ച്ചു 10 രൂ​​​പ​​​യി​​​ൽ നി​​​ല​​​നി​​​ർ​​​ത്തും.

 

ല​​​സി​​​ക്ക് വി​​​ല​​​കൂ​​​ട്ടാ​​​തെ അ​​​ള​​​വി​​​ൽ കു​​​റ​​​വു വ​​​രു​​​ത്തി വി​​​ല പ​​​ഴ​​​യ​​​തു​​​പോ​​​ലെ നി​​​ല​​​നി​​​ർ​​​ത്തും. 200 മി​​​ല്ലി​​​ഗ്രാം ല​​​സി​​​ക്ക് 20 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​ത് ഇ​​​നി 180 ഗ്രാ​​​മി​​​ന് വി​​​ല 20 രൂ​​​പ ആ​​​യി​​​രി​​​ക്കും.

 

നി​​​ല​​​വി​​​ൽ ക​​​ട​​​ക​​​ളി​​​ൽ ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​യ്ക്ക് പാ​​​ക്ക​​​റ്റി​​​ലു​​​ള്ള വി​​​ല ന​​​ൽ​​​കി​​​യാ​​​ൽ മ​​​തി​​​യാ​​​കും. എ​​​ന്നാ​​​ൽ, ഇ​​​ന്നു മു​​​ത​​​ൽ പാ​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​യി​​​ൽ പു​​​തു​​​ക്കി​​​യ വി​​​ല രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​കും വി​​​ൽ​​​പ​​​ന​​​യ്ക്ക് എ​​​ത്തി​​​ക്കു​​​ക.

Related Articles

Back to top button
error: Content is protected !!