ChuttuvattomThodupuzha

ദാറുല്‍ ഫത്ഹ് ഗ്രാന്‍ഡ് അലുംനി മീറ്റ് സംഘടിപ്പിച്ചു

തൊടുപുഴ :കുന്നം ദാറുല്‍ ഫത്ഹില്‍ ഗ്രാന്‍ഡ് അലുംനി മീറ്റ് സംഘടിപ്പിച്ചു.
1992 മുതല്‍ 2022 ബാച്ച് വരെ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെയുള്‍പ്പെടുത്തിയാണ് ഗ്രാന്‍ഡ് അലുംനി മീറ്റ് സംഘടിപ്പിച്ചത്. ജനറല്‍ മാനേജര്‍ എം.പി അബ്ദുല്‍ കരിം സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അലുംനി മീറ്റ് എംപി ഡീന്‍ കുര്യാകോസ് ഉദ്ഘാടനം ചെയ്തു.
ദാറുല്‍ ഫത്ഹ് ജനറല്‍ സെക്രട്ടറി ടി കെ അബ്ദുല്‍ കരിം സഖാഫി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. അര്‍ജുന്‍ സിംഗ് പുരസ്‌കാരം നേടിയ കെ.എം മൂസ ഹാജിയെ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ആദരിച്ചു.എന്‍.എം നിയാസ് സഖാഫി വണ്ണപ്പുറം പദ്ധതി അവതരണം നടത്തി.
കെ.എ ഹസ്സൈനാര്‍ കാമില്‍ സഖാഫി, ചെറിയ കോയ അല്‍ഖാസിമിലക്ഷ ദ്വീപ്,അബ്ദുല്‍ ഹമീദ് ബാഖവി, സുബൈര്‍ അഹ്‌സനി ഉടുമ്പന്നൂര്‍ , അബ്ദുല്‍ ഗഫാര്‍ സഖാഫി ഉടുമ്പന്നൂര്‍,സിറാജ്ജുദ്ധീന്‍ സഖാഫി കോതമംഗലം ,ഷാജഹാന്‍ സഖാഫി,അജ്മല്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായ നിയാസ് സഖാഫി വണ്ണപ്പുറം (പ്രസിഡന്റ്)ജുനൈദ് ആലുവ (ജനറല്‍ സെക്രട്ടറി)ഫൈസല്‍ വാരപ്പെട്ടി (ഫിനാന്‍സ് സെക്രട്ടറി) അബ്ദുല്‍ ലത്വീഫ് ബാഖവി കുന്നം , മുഹമ്മദ് ഷാന്‍ കാമില്‍ സഖാഫി പെരുമറ്റം , മുഹമ്മദ് റിയാസ് സഖാഫി കൊന്നത്തടി, മുഹമ്മദ് ഇസ്മായില്‍ പെരുമ്പാവൂര്‍ (വൈസ് പ്രസിഡന്റ്) ഷെമീര്‍ സഖാഫി, ഷാജഹാന്‍ സഖാഫി പെഴയ്ക്കാപ്പിള്ളി, വി.എസ് അജ്മല്‍ സഖാഫി മൂവാറ്റുപുഴ, എ.ജെ അജ്മല്‍ സഖാഫി നെയ്‌ശേരി (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!