Thodupuzha

വ്യാപര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കാനുളള തിയതി ഇന്ന് അവസാനിക്കും

തൊടുപുഴ: വ്യപാര സ്ഥപനങ്ങളുടെ ലൈസന്‍സ് പുതുക്കേണ്ട അവസാന തിയതി ഇന്ന്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കാന്‍ ഏപ്രില്‍ 30 ല്‍ നിന്നും ജൂണ്‍ 30 വരെ സമയം അനുവദിച്ചിരുന്നു. ഐഎഫ്ടിഇ & ഒഎസ് ലൈസന്‍സ് എന്നത് നിരോധിത സാധനങ്ങള്‍, മയക്കുമരുന്ന്, കുറ്റകരമായ വസ്തുക്കള്‍, മലിനീകരണം എന്നിവയുടെ വില്‍പന ബന്ധപ്പെട്ട സര്‍ക്കാരിന് ബിസിനസ് സ്ഥാപനം നല്‍കുന്ന വാഗ്ദാനമാണ്. വ്യാപാര സ്ഥാപന ഉടമകള്‍ക്ക് അക്ഷയാ കേന്ദ്രം വഴിയോ, ഓണ്‍ലൈന്‍ വഴിയോ ലൈസന്‍സ് പുതുക്കാവുന്നതാണ്. ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ നാളെ മുതല്‍ മിനിമം 1500 രൂപ മുതല്‍ ഇതിന്റെ മൂന്നിരട്ടി വരെ വ്യാപാര സ്ഥാപന ഉടമകളില്‍ നിന്നും പിഴ ഇടാക്കും. പുതുക്കാന്‍ വൈകുന്നതനുസരിച്ച് ഓരോ 25 ദിവസവന്തോറും 625% വരെയാകും പിഴയുടെ സംഖ്യ.തദ്ദേശസ്വയംഭരണ വകുപ്പാണ് ലൈസന്‍സ് പുതുക്കാത്തവരില്‍ നിന്ന് പിഴയിടാക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!