ChuttuvattomThodupuzha

ദയ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് 19ന്

തൊടുപുഴ: ദയ ചാരിറ്റബിള്‍ ആന്റ് എഡ്യൂക്കേഷ്ണല്‍ ട്രസ്റ്റും തണല്‍ വടകരയും സംയുക്തമായി തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്റെ സഹകരണത്തോടെ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 19ന് രാവിലെ 8.30 മുതല്‍ ഉച്ചക്ക് ഒന്നു വരെ തൊടുപുഴ മര്‍ച്ചന്റ് ട്രസ്റ്റ് ഹാളിലാണ് ക്യാമ്പ്. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് 50 രൂപ. ഫോണ്‍: 9168414000, 9168415000.തൊടുപുഴ ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പാലിയേറ്റീവ് ഹോം കെയര്‍ സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഷെല്‍ട്ടര്‍ പ്രൊജക്റ്റുകള്‍, ഡയാലിസിസ് സെന്റര്‍, ഫിസിയോ തെറാപ്പി സെന്റര്‍, സ്നേഹവീട് , വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ എന്നിവയും ലക്ഷ്യമിടുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!