Thodupuzha

ഡി.സി.എല്‍ പ്രവിശ്യാ ക്യാമ്പ് : സംഘാടക സമിതി രൂപീകരിച്ചു

തൊടുപുഴ: ഏപ്രില്‍ 27 മുതല്‍ 29 വരെ മൂവാറ്റുപുഴ നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഡി.സി.എല്‍. തൊടുപുഴ പ്രവിശ്യാ പെറ്റ്‌സ് ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികളായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി പുത്തന്‍കുളം (ചെയര്‍മാന്‍), പ്രവിശ്യാ കോ – ഓര്‍ഡിനേറ്റര്‍ റോയ്.ജെ. കല്ലറങ്ങാട്ട് (ജനറല്‍ കണ്‍വീനര്‍), ജെയ്‌സണ്‍ പി.ജോസഫ് (ക്യാമ്പ് ചീഫ്), തോമസ് കുണിഞ്ഞി, എബി ജോര്‍ജ് (ഡയറക്ടര്‍മാര്‍), സി. ആല്‍ഫി നെല്ലിക്കുന്നേല്‍, റിറ്റി തോമസ് (വൈസ് ചെയര്‍ പേഴ്‌സണ്‍സ്) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ ഉപസമിതികളുടെ ചെയര്‍മാന്‍മാരായി ജോബിന്‍ ജോയി തേക്കും കാട്ടില്‍ , ബിനോജ് ആന്റണി, മരിയ ഫ്രാന്‍സീസ്, സിബി.കെ.ജോര്‍ജ്, സിനി ഉണ്ണികൃഷ്ണന്‍ എന്നിവരെയും, കണ്‍വീനര്‍മാരായി ജോമോന്‍ ജോസ്, ശ്രീവിദ്യ ആര്‍, ദിവ്യ ജോസഫ്, ജോസ്‌ന ആന്റോ, ബിന്ദു ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു. 4 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 13 ന് മുന്‍പായി 9497 279347 , 94473146 34 എന്നീ നമ്പരുകളിലൊന്നില്‍ രജിസ്റ്റര്‍ചെയ്യണം.

Related Articles

Back to top button
error: Content is protected !!