ChuttuvattomThodupuzha

ഡിസിഎല്‍ പി. റ്റി. തോമസ് സ്മാരക പ്രഭാഷണം 16 ന്

തൊടുപുഴ : പ്രവിശ്യാ ദീപിക ബാലസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ 2-ാമത്  പി.റ്റി. തോമസ് പൈനാല്‍ സ്മാരക പ്രഭാഷണം വെള്ളിയാഴ്ച 11ന് കാളിയാര്‍ ജയ്‌റാണി പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിക്കും. ലക്ഷ്യം ഉറച്ച തലമുറ രാഷ്ട്ര നിര്‍മിതിയുടെ അടിത്തറ എന്ന വിഷയത്തില്‍ കൊച്ചേട്ടന്‍ ഫാ റോയി കണ്ണന്‍ചിറ പ്രഭാഷണം നടത്തും.വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.എം ഉദ്ഘാടനം നിര്‍വഹിക്കും. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി. അനിറ്റ് കൊച്ചുപുരയ്ക്കല്‍ അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി സന്തോഷ്, പ്രിന്‍സിപ്പല്‍ സി. റ്റെസി മുണ്ടയ്ക്കല്‍, പ്രവിശ്യാ കോ – ഓര്‍ഡിനേറ്റര്‍ റോയ്. ജെ. കല്ലറങ്ങാട്ട്, റിസോഴ്‌സ് ടീം കോ – ഓര്‍ഡിനേറ്റര്‍ തോമസ് കുണിഞ്ഞി, മേഖലാ ഓര്‍ഗനൈസര്‍ ബിനോജ് ആന്റണി, പ്രസിഡന്റ് മിനി ജസ്റ്റിന്‍, അക്കാഡമിക് കോ – ഓര്‍ഡിനേറ്ററും ശാഖാ ഡയറക്ടറുമായ നിബിന്‍ തോമസ് എന്നിവര്‍ പ്രസംഗിക്കും.

 

 

Related Articles

Back to top button
error: Content is protected !!