Local LiveMuttom

ഡിസിഎല്‍ തൊടുപുഴ പ്രവിശ്യ : 2-ാമത് പെറ്റ്‌സ് ക്യാമ്പ് 11ന്

മുട്ടം : ഡിസിഎല്‍ തൊടുപുഴ പ്രവിശ്യയുടെ 2-ാമത് പെറ്റ്‌സ് ക്യാമ്പ് ഏപ്രില്‍ 11 മുതല്‍ 13 വരെ മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ നടത്തും. വ്യാഴാഴ്ച 9.30 ന് കോ – ഓര്‍ഡിനേറ്റര്‍ റോയ്. ജെ. കല്ലറങ്ങാട്ട് പതാക ഉയര്‍ത്തും. 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ലക്കി സ്റ്റാര്‍ ഓഫ് ദി ക്യാമ്പ് പ്രഖ്യാപനവും , ഉദ്ഘാടനവും കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ നിര്‍വഹിക്കും. സമ്മേളനത്തില്‍ ബ്ലോക്ക് മെമ്പര്‍ എന്‍.കെ. ബിജു , ഫാ. ജോണ്‍ പാളിത്തോട്ടം , പ്രിന്‍സിപ്പല്‍ സി. ലിസ് ലിന്‍ ,ക്യാമ്പ് ഓര്‍ഗനൈസര്‍ എബി ജോര്‍ജ് , മനോജ് റ്റി. ബെഞ്ചമിന്‍ ഡയറക്ടര്‍മാരായ ബീന സണ്ണി , മെറീന സെബാസ്റ്റ്യന്‍ , പെട്ര മരിയ റെജി , കൃഷ്ണപ്രസാദ് പനോളില്‍ , കെയിന്‍ ഡി . തോമസ് എന്നിവര്‍ പ്രസംഗിക്കും.

വിവിധ വിഷയങ്ങളില്‍ കൊച്ചേട്ടന്‍ , അഞ്ചു എസ് നായര്‍ , പ്രൊഫ . ജോയിസ് മുക്കുടം , ജെയ്‌സണ്‍ പി. ജോസഫ് , ഫാ . ജിനോ പുന്നമറ്റത്തില്‍ , ബിനോയി മൂഴയില്‍ , ജോണ്‍സണ്‍ വേങ്ങത്തടം , ഐ ക്യൂ മാന്‍ അജി. ആര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ജയ്‌നമ്മ സ്റ്റീഫന്‍ , വിവിഷ് വി.റോളന്റ് എന്നിവര്‍ അതിഥി വചനം നല്‍കും. ക്യാമ്പില്‍ സാം ക്രിസ്റ്റി ദാനിയേലുമായി അഭിമുഖവും ഫാ. ജോസ് കിഴക്കയിലുമായി മുഖാമുഖവും സംഘടിപ്പിക്കും. സുജി മാസ്റ്റര്‍ ഗ്രാമദര്‍ശന സന്ദേശം നല്‍കും. കുരുവിള ജേക്കബ് സംവാദവും മിനി ജെസ്റ്റിന്‍ ക്യാമ്പ് ക്വിസും നയിക്കും. പ്രസംഗ , സംഗീത മത്സരങ്ങള്‍ , ക്യാമ്പ് ക്വിസ് , യോഗ , പഠന യാത്ര , ക്യാമ്പ് പത്രം , കലാനിശ ,എയ്‌റോബിക്‌സ് എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കും.

ക്യാമ്പിന്റെ സമാപന സമ്മേളനം 13ന് 1.30ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എം.പി സമാപന സന്ദേശം നല്‍കും. ഫാ. തോമസ് പോത്തനാമുഴി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം സി.വി. സുനിത , അഡ്വ. അരുണ്‍ ചെറിയാന്‍ , ജോയി നടുക്കുടി , മിന്നല്‍ ജോര്‍ജ് , ക്യാമ്പ് ചീഫ് തോമസ് കുണിഞ്ഞി , പ്രോഗ്രാം കണ്‍വീനര്‍ സിബി കണിയാരകത്ത് , സി. ലിറ്റി , ജോസ് ചുവപ്പുങ്കല്‍ , ഡയറക്ടര്‍ റെജീന സെബാസ്റ്റ്യന്‍ , ജോസഫ് ആന്റണി , ഫിലോമിന ജെ പൈകട എന്നിവര്‍ പ്രസംഗിക്കും. മദര്‍ സുപ്പീരിയര്‍ സി. എലിസബത്ത് ബഹുമതിപത്രവിതരണവും നടത്തും.

 

Related Articles

Back to top button
error: Content is protected !!