Local LiveMuttom

ഡിസിഎല്‍ തൊടുപുഴ പ്രവിശ്യാ : രണ്ടാമത് പെറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

മുട്ടം : ഡിസിഎല്‍ തൊടുപുഴ പ്രവിശ്യയുടെ രണ്ടാമത് ത്രിദിന പെറ്റ്സ് ക്യാമ്പ് മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ കോ – ഓര്‍ഡിനേറ്റര്‍ റോയ്. ജെ. കല്ലറങ്ങാട്ട് പതാക ഉയര്‍ത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ലക്കി സ്റ്റാര്‍ ഓഫ് ദി ക്യാമ്പ് പ്രഖ്യാപനം കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ നടത്തി. ലക്കി സ്റ്റാര്‍ അലക്‌സാണ്ടര്‍ ഡെന്നി അഗസ്റ്റിന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.കെ. ബിജു , ഫാ. ജോണ്‍ പാളിത്തോട്ടം , പ്രിന്‍സിപ്പല്‍ സി. ലിസ് ലിന്‍ ,ക്യാമ്പ് ഓര്‍ഗനൈസര്‍ മനോജ് റ്റി. ബെഞ്ചമിന്‍ , ഡയറക്ടര്‍മാരായ ബീന സണ്ണി , മെറീന സെബാസ്റ്റ്യന്‍ , പ്രവിശ്യാ കൗണ്‍സിലര്‍ പെട്ര മരിയ റെജി , ലീഡര്‍ ഫിലോമിന ജെ പൈകട , കൃഷ്ണപ്രസാദ് പനോളില്‍ , കെയിന്‍ ഡി . തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ കൊച്ചേട്ടന്‍ , അഞ്ചു എസ് നായര്‍ , പ്രൊഫ . ജോയിസ് മുക്കുടം , ജെയ്സണ്‍ പി. ജോസഫ് , ഫാ . ജിനോ പുന്നമറ്റത്തില്‍ , ബിനോയി മൂഴയില്‍ , ജോണ്‍സണ്‍ വേങ്ങത്തടം , ഐ ക്യൂ മാന്‍ അജി. ആര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജയ്നമ്മ സ്റ്റീഫന്‍ , വിവിഷ് വി.റോളന്റ് എന്നിവര്‍ അതിഥി വചനം നല്‍കി. ക്യാമ്പില്‍ സാം ക്രിസ്റ്റി ദാനിയേലുമായി അഭിമുഖവും ഫാ. ജോസ് കിഴക്കയിലുമായി മുഖാമുഖവും സംഘടിപ്പിച്ചു. സുജി മാസ്റ്റര്‍ ഗ്രാമദര്‍ശന സന്ദേശം നല്‍കി. കുരുവിള ജേക്കബ് സംവാദവും മിനി ജെസ്റ്റിന്‍ ക്യാമ്പ് ക്വിസും നയിച്ചു. ക്യാമ്പില്‍ പ്രസംഗ , സംഗീത മത്സരങ്ങള്‍ , ക്യാമ്പ് ക്വിസ് , യോഗ , പഠന യാത്ര ,ക്യാമ്പ് പത്രം , കലാനിശ ,എയ്റോബിക്സ് എന്നിവ സംഘടിപ്പിച്ചു.

രാഷ്ട്രദീപിക ഡയറകര്‍ ഫാ. തോമസ് പോത്തനാമുഴി സമാപന സന്ദേശം നല്‍കി . പ്രവിശ്യാ കോ – ഓര്‍ഡിനേറ്റര്‍ റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡി എഫ് സി സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ ജോയി നടുക്കുടി പുരസ്‌കാര വിതരണം നടത്തി . പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. അരുണ്‍ ചെറിയാന്‍ , ക്യാമ്പ് ചീഫ് തോമസ് കുണിഞ്ഞി , പ്രോഗ്രാം കണ്‍വീനര്‍ സിബി കണിയാരകത്ത് , ജോസ് ചുവപ്പുങ്കല്‍ , ഡയറക്ടര്‍ റെജീന സെബാസ്റ്റ്യന്‍ , പ്രവിശ്യാ കൗണ്‍സിലര്‍ ജോസഫ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. മദര്‍ സുപ്പീരിയര്‍ സി. എലിസബത്ത് ബഹുമതിപത്രവിതരണം നടത്തി. ബെസ്റ്റ് ക്യാമ്പര്‍മാരായ കൃഷ്ണപ്രസാദ് പനോളില്‍ (നിര്‍മല എച്ച്എസ്എസ് മൂവാറ്റുപുഴ), അല്‍ഫോന്‍സ് ബി. കോലത്ത് (നിര്‍മല പബ്ലിക് സ്‌കൂള്‍ , പിഴക് ) എന്നിവര്‍ ക്യാമ്പ് അവലോകനം നടത്തി. പ്രവിശ്യയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 150 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!