ChuttuvattomThodupuzha

ഡയാലിസിസ് യൂണിറ്റിന്റെ യു.പി.എസ് പ്രശ്‌നം പരിഹരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി

തൊടുപുഴ:  ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ യു.പി.എസ്. തകരാറിലായിട്ട് 4 മാസത്തിലേറെയായി. ഇപ്പോള്‍ നിലവിലുള്ള 13 യൂണിറ്റിലെ 7 യൂണിറ്റില്‍ മാത്രമാണ് ഡയാലിസിസ് നടത്താന്‍ കഴിയുന്നത്. ഇതുമൂലം നിര്‍ധനരായിട്ടുള്ള നൂറുകണക്കിന് രോഗികള്‍ക്ക് ഡയാലിസിസിനായി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണ്. യുപിഎസ് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും മെഡിക്കല്‍ സര്‍വീസ് ഡയറക്ടക്കും എം.പി. കത്ത് നല്‍കി. ഇക്കാര്യത്തില്‍ ഉചിത നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും ഡീന്‍ കുര്യാക്കോസ് അറിയിച്ചു. കെ.എം.എസ്.സി.എല്‍ വഴി  റെറ്റ് കോണ്‍ട്രാക്ടിലുള്ള ഈ യു.പി.എസിന്റെ തകരാറ് പരിഹരിക്കുന്നത് സംബന്ധിച്ച് നിരവധി തവണ കത്തുകള്‍ നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലായെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും എം.പി. പറഞ്ഞു.

Related Articles

Back to top button
error: Content is protected !!