ChuttuvattomThodupuzha

സമൂഹമാധ്യമങ്ങളിലൂടെ വർഗീയത പടത്തുന്നവർക്ക് തടയിടാനായി ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ബിൽ അവതരിപ്പിച്ചു

തൊടുപുഴ: സമൂഹത്തിൽ ഉണ്ടാകുന്ന വ്യക്തിപരമായ വർഗ്ഗീയ താല്പര്യങ്ങൾ പലപ്പോഴും ചില തല്‍പ്പരകക്ഷികൾ സമൂഹമാധ്യമങ്ങൾ വഴി പടർത്തി നാടിൻറയും ജനങ്ങളുടെയും സ്വൈര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുകയാണ്. മിക്കവാറും നിരപരാധികളായ ആളുകൾ അതിന് ഇരയായിത്തീരുകയും ചെയ്യുന്നു. സമൂഹ മാധ്യമങ്ങൾ വഴി വ്യാജ വാർത്തകൾ ചമക്കുകയും, കേന്ദ്രീകൃത ഗ്രൂപ്പുകൾ വഴി അത് പടർത്തുകയും ചെയ്യുന്നത് സമൂഹത്തിന്റെ സാഹോദര്യത്തിന്റെ അടിത്തറ തകർക്കുവാൻ വേണ്ടിയാണ്. ഇത്തരക്കാരെ ശിക്ഷിക്കാൻ മതിയായ നിയമങ്ങൾ ഇന്ന് രാജ്യത്തില്ല എന്നത് വലിയൊരു വെല്ലുവിളിയാണ്. ഇതിനൊരവസാനം കൊണ്ട് വരാനും, സമൂഹ മാധ്യമങ്ങളിൽ കൂടി വർഗീയത പടർത്തുന്നവർക്ക് തക്കതായ ശിക്ഷ കൊണ്ടുവരുവാനുമായി വിവര സാങ്കേതിക വിദ്യാ നിയമം, 2000 (ഇൻഫൊർമേഷൻ ടെക്നോളജി ആക്ട് 2000) ഭേദഗതി ചെയ്ത് വർഗ്ഗീയതക്ക് തടയിടാനായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ലോക് സഭയിൽ സ്വകാര്യബിൽ അവതരിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!