Thodupuzha

ഡീന്‍ കുര്യാക്കോസ് എംപി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി

തൊടുപുഴ: ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി. അടിയന്തിരമായി ജപ്തി നടപടികള്‍ നിര്‍ത്തി വച്ചില്ലെങ്കില്‍ ഇടുക്കിയില്‍ കൂട്ട ആത്മഹത്യ ഉണ്ടാകും. കേരളാ ബാങ്കുള്‍പ്പടെ 10000 ലധികം നോട്ടീസ് അയച്ചാണ് ഇടുക്കിയിലെ കൃഷിക്കാരെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുന്നതെന്ന് എംപി പറഞ്ഞു. അടിയന്തിര ഇടപെട

ലിനായി മോറോട്ടോറിയം കാലാവധിയിലെ പലിശയും പിഴ പലിശയും പൂര്‍ണമായും ഒഴിവാക്കുക,

ലോകമെമ്പാടും തൊഴില്‍ നഷ്ടം വളരെയധികം സംഭവിക്കുകയും, തൊഴില്‍ ശാലകള്‍ പൂട്ടി പോകുകയും ചെയ്ത പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്ന സ്ഥിതിവിശേഷത്തില്‍ വിദ്യാഭ്യാസ വായ്പക്ക് മോറോട്ടോറിയം ഏര്‍പ്പെടുത്തുകയും, പലിശ പൂര്‍ണമായും ഒഴിവാക്കി നല്‍കുകയും വേണം, എല്ലാ വായ്പകളും കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കി റീഷെഡ്യൂള്‍ ചെയ്യണം എന്നീ നിര്‍ദേശങ്ങളാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയത്.

Related Articles

Back to top button
error: Content is protected !!