Thodupuzha

കടാശ്വാസ കമ്മിഷന്‍   നോക്കുകുത്തി: കേരളാ കോണ്‍ഗ്രസ്

തൊടുപുഴ: അര ലക്ഷത്തിലധികം അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന കാര്‍ഷിക കടാശ്വാസ കമ്മിഷനെ സര്‍ക്കാര്‍ വെറും നോക്കുകുത്തിയാക്കിയതായി കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.മോനിച്ചന്‍ കുറ്റപ്പെടുത്തി. ജില്ലയില്‍ നിന്നു മാത്രം 2018 ഒകേ്ടാബറില്‍ സ്വീകരിച്ച 29681 അപേക്ഷകള്‍ ഉള്‍പ്പെടെയാണ് കടാശ്വാസ പരിഹാരം ലഭിക്കാതെ കെട്ടിക്കിടക്കുന്നത്. ബാങ്കുകളുടെ ജപ്തി ഭീഷണിയും കോവിഡ് ദുരിതവും പേറുന്ന ഇടുക്കി, വയനാട്, കോഴിക്കോട് ,ആലപ്പുഴ, എറണാകുളം ജില്ലകളിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ് കഴിയുന്നത്. 2021 ജൂണ്‍ മാസം വരെ പ്രളയ സെസ് വാങ്ങിയ സര്‍ക്കാര്‍ പ്രളയബാധിത ജില്ലകളെ കണ്ടില്ലെന്ന് നടിക്കുകയാണ്. 2021 മാര്‍ച്ച് വരെ ജപ്തിയും ലോണ്‍ കുടിശിഖയുമുള്ളവര്‍ക്ക് കടാശ്വാസ കമ്മിഷനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര വിജ്ഞാപനമിറക്കണമെന്നും എം.മോനിച്ചന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!