Thodupuzha

വെള്ളക്കയം- ബ്ലാത്തിക്കവല റോഡ് യാഥാര്‍ത്ഥ്യമാകാന്‍ 5 ഏക്കര്‍ നല്‍കാന്‍ ഊരുകൂട്ടം തീരുമാനം

മുള്ളരിങ്ങാട്: വനംവകുപ്പ് തടഞ്ഞിട്ടിരിക്കുന്ന വെള്ളക്കയം- ബ്ലാത്തിക്കവല റോഡ് യാഥാര്‍ഥ്യമാക്കാന്‍ അ‌ഞ്ചേക്കര്‍ വിട്ടു നല്‍കാന്‍ സംയുക്ത ഊരുകൂട്ടം തീരുമാനിച്ചു. മാമ്ബാറ, വെള്ളക്കയം, വാല്‍പ്പാറ, വെള്ളള്ള് ഊരുകളാണ് സംയുക്ത ഊരുകൂട്ടം നടത്തിയത്. ഈ ഊരുകളില്‍ കൂടിയുള്ള ഭാഗം പണിയുന്നതിനാണ് വനംവകുപ്പ് തടസ്സം നില്‍ക്കുന്നത്. വനനിയമത്തില്‍ ആദിവാസി ഊരുകളിലേയ്ക്കുള്ള റോഡുകള്‍ പണിയാന്‍ 2.5 ഹെക്ടര്‍ സ്ഥലം വരെ വനം വകുപ്പിന് വിട്ടു നല്‍കാമെന്ന വ്യവസ്ഥ ഉണ്ട്. അതിനാല്‍ അഞ്ചേക്കര്‍ ഊരുകൂട്ടങ്ങളുടെ അവകാശത്തില്‍ നിന്ന് വനംവകുപ്പിന് വിട്ടു നല്‍കാന്‍ യോഗം തീരുമാനിച്ചു. ഊരുകൂട്ടങ്ങളുടെ അവകാശത്തില്‍ നിന്ന് കുറവ് വരുത്തണമെന്ന അപേക്ഷ ഡി.എഫ്.ഒയ്ക്ക് നല്‍കി. ഈ അപേക്ഷ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഇനി സര്‍ക്കാരാണ് അനുമതി നല്‍കി ഉത്തരവ് ഇറക്കേണ്ടത്. യോഗം പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button
error: Content is protected !!