Thodupuzha

ദീനദയ പാലിയേറ്റീവ് ഹോംകെയര്‍ സര്‍വീസ് വൈദ്യ പരിശോധനാ കേന്ദ്രം തുടങ്ങി

തൊടുപുഴ: ദീനദയ പാലിയേറ്റീവ് ഹോംകെയര്‍ സര്‍വീസിന്റെ നേതൃത്വത്തില്‍ കോലാനി ബാലഭവന്‍ കേന്ദ്രമാക്കി വൈദ്യ പരിശോധനാ കേന്ദ്രം തുടങ്ങി. ഡോ. ജോസഫ് സ്റ്റീഫന്‍ ചാഴിക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കവിതാ വേണു അധ്യക്ഷത വഹിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ.ഭവാനി ചന്ദ്രശേഖരന്‍ എല്ലാ ശനിയാഴ്ചകളിലും കേന്ദ്രത്തില്‍ വച്ച് സൗജന്യമായി രോഗികളെ പരിശോധിക്കും. ട്രസ്റ്റ് ചെയര്‍മാന്‍ പ്രഫ. പി.ജി ഹരിദാസ്, വൈസ് ചെയര്‍പെഴ്‌സണ്‍ .എസ് ലതികാമ്മ ട്രസ്റ്റ് രക്ഷാധികാരി പി.എന്‍.എസ് പിള്ള, പി.കെ രാമചന്ദ്രന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു. ഡോക്ടറുടെ സേവനം ലഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഫോണ്‍: 9847808899

Related Articles

Back to top button
error: Content is protected !!