Thodupuzha

ദീനദയ സേവാ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം നടത്തി

 

 

 

തൊടുപുഴ:കുമാരമംഗലം മധുരപ്പാറയില്‍ മലമ്പുറത്ത് വിജയനുവേണ്ടി ദീനദയ സേവാട്രസ്റ്റ് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം നടത്തി. താക്കോല്‍ ദാനവും, ചടങ്ങിന്റെ ഉദ്ഘാടനവും തൃശൂര്‍ ശ്രീരാമകൃഷ്ണമഠം സ്വാമി നന്ദാത്മജാനന്ദ നിര്‍വഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി പി.എന്‍.എസ്.പിള്ള അദ്ധ്യക്ഷനായി.ചടങ്ങില്‍ റിട്ട. ഐ.ജി.ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു.വീട് നിര്‍മ്മാണത്തിന് സി.എസ്.ആര്‍. ഫണ്ട് അനുവദിച്ച് ട്രസ്റ്റിനെ സഹായിച്ച ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസ് ഇന്ത്യ പ്രൈ.ലിമിറ്റഡ് ജനറല്‍ മാനേജര്‍മാരായ മനോജ്കുമാര്‍, പ്രമീള നാരായണന്‍, ഭാരതീയ ജനതാപാര്‍ട്ടി ജില്ലാ അദ്ധ്യക്ഷന്‍ കെ.എസ്. അജി, വാര്‍ഡ് മെമ്പര്‍മാരായ എം.പി.സുനിത,ഉഷാ രാജശേഖരന്‍ മുന്‍ മെമ്പര്‍ കെ.എസ്. ബിനു, പ്രൊഫ.പി.ജി. ഹരിദാസ്, റ്റി.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റ് നിര്‍മ്മിച്ചുനല്‍കിയ മൂന്നാമത്തെ വീടാണിത്.

Related Articles

Back to top button
error: Content is protected !!