ChuttuvattomThodupuzha

പെൻഷൻ പരിഷ്കരണം വൈകിപ്പിക്കുന്നത് നീതി നിഷേധം:ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ

തൊടുപുഴ: ബാങ്കുകളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം വൈകിപ്പിക്കുന്നത് നീതി നിഷേധമാണെന്ന് ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി എസ് ബാലൻ അഭിപ്രായപ്പെട്ടു. തൊടുപുഴ പെൻഷൻ ഭവനിൽ ചേർന്ന സംഘടനയുടെ ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകളിൽനിന്ന് വിരമിച്ചവരോടുള്ള കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ ബാങ്ക് അസോസിയേഷന്റേയും അവഗണന അവസാനിപ്പിക്കണമെന്നും ബാങ്ക് റിട്ടയറീസിന്റെ ഇൻഷുറൻസ് സംബന്ധമായ വിഷയങ്ങളിൽ സംഘടനയുടെ അഭിപ്രായം കേൾക്കുവാൻ അധികൃതർ തയ്യാറാകണമെന്നും ഇൻഷുറൻസ് പ്രീമിയത്തിൽ കുറവു വരുത്തുകയും ഇൻഷുറൻസ് തുക വർദ്ധിപ്പിക്കണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടു. റ്റി. പി ഫ്രാൻസിസ് യോ​ഗത്തിൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ഡി നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സെൽവിൻ ജോൺ, പി എൻ രവി, നഹാസ് പി സലിം,പി വി പുഷ്‌പാംഗദൻ പിള്ള, കെ എം റഷീദ് , എബ്രഹാം ഡേവിഡ് തുടങ്ങിയവർ സമ്മേളനത്തിൽ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!