Thodupuzha

ഐക്യദാര്‍ഢ്യ  പ്രകടനം നടത്തി

തൊടുപുഴ: ദ്വിദിന ദേശീയ പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തൊടുപുഴയില്‍ പ്രകടനവും യോഗവും നടത്തി. പെന്‍ഷന്‍ ഭവനില്‍ നിന്നാരംഭിച്ച പ്രകടനം ഗാന്ധി സ്‌ക്വയര്‍ ചുറ്റി സിവില്‍ സ്റ്റേഷനു മുമ്പില്‍ സമാപിച്ചു. സംസ്ഥാന കൗണ്‍സിലംഗങ്ങളായ കെ.എം.തോമസ്, പി.എം. അബ്ദുള്‍ അസീസ്, ബ്ലോക്ക് പ്രസിഡന്റ് കെ.ആര്‍. ദിവാകരന്‍, സെക്രട്ടറിമാരായ സി.എസ്.ശശീന്ദ്രന്‍ , എ.എന്‍.ചന്ദ്രബാബു എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ചേര്‍ന്ന യോഗം എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ജില്ലാ ട്രഷറര്‍ ടി. ചെല്ലപ്പന്‍, വൈസ് പ്രസിഡന്റ് എം. ജെ. മേരി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!