Thodupuzha

കൃഷി വകുപ്പ് പുനസംഘടനാ  റിപ്പോര്‍ട്ട് തളളണമെന്ന്

തൊടുപുഴ: കൃഷി വകുപ്പ് പുനഃസംഘടനയുമായി ബന്ധപെട്ടു സി എസ് ഡേറ്റമേഷന്‍ കമ്പനി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു

വേണ്ടത്ര പഠനവും കര്‍ഷകരുടേയും ജീവനക്കാരുടെയും സംഘടനകളുമായോ ചര്‍ച്ച നടത്താതെയും തയാറാക്കിയ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യില്ലെന്നും ഉന്നത തസ്തികകള്‍ മാത്രം ശുപാര്‍ശ ചെയ്യുന്നതാണെന്നും സംഘടന കുറ്റപ്പെടുത്തി. അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിനു മുന്നില്‍ റിപ്പോര്‍ട്ട് കത്തിച്ചു പ്രതിഷേധിച്ചു. സമരം സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജിജിഷ്‌കുമാര്‍, ബിബിന്‍ ഐസക്ക, പ്രദീഷ് കുമാര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!