ChuttuvattomThodupuzha

സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ പരിഹരിക്കണം : തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

തൊടുപുഴ : നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സ്റ്റാന്‍ഡിനകത്ത് ദുര്‍ഗന്ധം വമിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബസ് സ്റ്റാന്‍ഡിന്റെ വരാന്തയില്‍ വെള്ളം ലീക്ക് ചെയ്യുകയാണ്. യാത്രക്കാര്‍ തെന്നി വീഴുന്നത് ഇവിടെ സ്ഥിരം കാഴ്ചയാവുകയാണ്. കൂടാതെ സ്റ്റാന്‍ഡിനകത്ത് വൈദ്യുതി മുടക്കം പതിവാണ്, മീറ്റര്‍ ബോക്‌സ് ഇളകി വീഴാവുന്ന നിലയിലാണ്. ഓടകളും ഗ്രില്‍ സ്ലാബും എത്രയും വേഗം ശുചീകരിക്കണം. രാത്രി എട്ടിന് ശേഷം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുന്നതിനാല്‍ പോലീസ് നിരീക്ഷണം ശക്തമാക്കണം എന്നി ആവശ്യങ്ങള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മേഖലാ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് വഴുതനപ്പിള്ളില്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജു തരണിയില്‍ അധ്യക്ഷത വഹിച്ചു.യോഗത്തില്‍ റഹിം നാനോ മൊബൈല്‍ (മേഖല പ്രസിഡന്റ്), സജി സിറിയക് (സെക്രട്ടറി), ഡോണി അഗസ്റ്റിന്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി സി.കെ. നവാസ്, ടോമി സെബാസ്റ്റ്യന്‍ നാസ്സര്‍ സൈര , സന്തോഷ് കമല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!