ChuttuvattomThodupuzha

മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരുടെ വിന്യാസം താലൂക്ക് അടിസ്ഥാനത്തില്‍ പുനസംഘടിപ്പിക്കണം;കെ.എ.എച്ച്.ഡി.എസ്.എ

തൊടുപുഴ : മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ വിന്യാസം താലൂക്ക് അടിസ്ഥാനത്തില്‍ പുന:സംഘടിപ്പിക്കണമെന്ന് കേരള മൃഗ സംരക്ഷണ വകുപ്പ് സ്റ്റാഫ് അസോസിയേഷന്‍ (കെ.എ.എച്ച്.ഡി.എസ്.എ) ഇടുക്കി ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ക്ഷീരവികസന മേഖലയിലും, മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളിലും കര്‍ഷകര്‍ക്ക് കാര്യക്ഷമമായ സേവനം ഉറപ്പുവരുത്തുന്നതിനും, പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഓഫീസുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ പുന:ക്രമീകരിക്കണമെന്നും ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന ആര്‍.എ.ഐ.സി സംവിധാനം ഇല്ലാതായതോടെ വകുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സംവിധാനം ഇല്ലാതായി തീര്‍ന്നിരിക്കുന്നു. മൃഗാശുപത്രികളില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ക്ലറിക്കല്‍ തസ്തികകള്‍ കൂടി രൂപീകരിക്കണമെന്നും, ജീവനക്കാര്‍ക്ക് ലഭിക്കേണ്ട കുടിശ്ശിക ക്ഷാമബത്ത ലഭ്യമാക്കുന്നതിനും, ശമ്പള പരിഷ്‌കരണത്തില്‍ ലഭിക്കുവാനുള്ള കുടിശ്ശിക നല്‍കുന്നതിനും, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!