Thodupuzha
പൊതുമേഖല വില്പനയ്ക്കെതിരെ ധര്‍ണ
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന് സെന്റര്‍ (എ.ഐ.യു.ടി.യു.സി) ആഭിമുഖ്യത്തില്‍ തൊടുപുഴ ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. അഖിലേന്ത്യ പ്രതിഷേധ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ധര്‍ണയില്‍ എ.ഐ.റ്റി.യു.സി ഇടുക്കി ജില്ലാ സെക്രട്ടറി സിബി സി. മാത്യു അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.എന്‍. അനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വര്‍ഗ്ഗീസ് പി.റ്റി, സെബാസ്റ്റ്യന്‍ എബ്രാഹം, എന്‍.എസ്. ബിജുമോന്, മാത്യു ജേക്കബ്, കെ.എല്‍. ഈപ്പച്ചന് തുടങ്ങിയവര്‍ സംസാരിച്ചു.