Thodupuzha

ഭിന്നശേഷി സംഗമവും സൗജന്യ വീല്‍ ചെയര്‍ വിതരണവും നടത്തി

 

വഴിത്തല : ശാന്തിഗിരി കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, തൊടുപുഴ വിമന്‍സ് ഫോറം എന്നിവരുടെ സഹകരണത്തോടെ ഭിന്നശേഷി സംഗമവും സൗജന്യ വീല്‍ ചെയര്‍ വിതരണവും സംഗീത വിരുന്നും നടത്തി.കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. പോള്‍ പാറക്കാട്ടേല്‍ അദ്ധ്യക്ഷത വഹിച്ച യോഗം സബ് കളക്ടര്‍ ഡോ. അരുണ്‍ എസ്.നായര്‍ ഉദ്ഘാടനം ചെയ്തു. റിട്ട.
ജില്ലാ ജഡ്ജി ജോണ്‍ കെ ഇല്ലിക്കാട്ടില്‍, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി അഡ്വ.സുജ ജമറിന്‍, മാറിക സെന്റ്. ആന്റണീസ് ക്നാനായ കാത്തലിക് ദേവാലയം വികാരി ഫാ. വിന്‍സന്‍ കെ.ചെറിയാന്‍, ഫാ.മാത്യു കളപ്പുര , അസി. പ്രൊഫ. അനുമോള്‍ ജോയ് എന്നിവര്‍ പ്രസംഗിച്ചു. ജോബി കെ ജോണ്‍, സ്റ്റിഫിന്‍ സേവ്യര്‍, എബിന്‍ ജോസഫ് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് തൊടുപുഴ ബെന്‍ ബാന്‍ഡ് അവതരിപ്പിച്ച സംഗീത വിരുന്ന്നടത്തി

 

Related Articles

Back to top button
error: Content is protected !!