Thodupuzha

മാനം തെളിഞ്ഞു: കുട്ടിക്കര്‍ഷകര്‍ മണ്ണിലിറങ്ങി

കല്ലാനിക്കല്‍: സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികള്‍ മണ്ണിലിറങ്ങി കൃഷിപാഠങ്ങള്‍ പരിശീലിച്ചു തുടങ്ങി. സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സ്ഥാപകദിനത്തോട് അനുബന്ധിച്ചാണ് കുട്ടികള്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് മുന്നിട്ടിറങ്ങിയത്. 124 ഓളം ഗ്രോബാഗുകളില്‍ മണ്ണും, ചാണകപ്പൊടിയും നിറച്ച്, പയറും, വെണ്ടയും, വഴുതനയും, കോളിഫ്‌ളവറും, ചീരയും എല്ലാം അവര്‍ നട്ടുപിടിപ്പിച്ചു. ഇടവെട്ടി കൃഷിഭവനില്‍ നിന്നുമാണ് പച്ചക്കറിവിത്തുകള്‍ സമാഹരിച്ചത്. കൂടാതെ മീന്‍ വളര്‍ത്തലും, ബയോഗ്യാസ് പ്ലാന്റും, ഔഷധത്തോട്ടവുമെല്ലാം ഈ സ്‌കൂളിനെ വ്യത്യസ്തമാക്കുന്നു.

മാനേജര്‍ ഫാ. കുര്യാക്കോസ് കൊടകല്ലില്‍, പ്രിന്‍സിപ്പല്‍ ഡോ. സാജന്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ടോമി ജോസഫ്, സ്‌കൗട്ട് മാസ്റ്റര്‍ ജോബിന്‍ ജോസ്, കുട്ടികളായ ഇഫാസ് ഇബ്രാഹിം, അര്‍ജുന്‍ പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!